ബെംഗളൂരു: നഗരത്തിൽ ഇന്നലെ ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുമായി ആഫ്രിക്കൻ സ്വദേശിയെ പോലീസ് പിടികൂടി. ഇന്ത്യയിൽ ടൂറിസ്റ്റ് വിസയിലെത്തി കാലാവധി അവസാനിച്ചിട്ടും മടങ്ങി പോകാതെ നഗരത്തിലെ കമ്മനഹള്ളിയിലായിൽ താമസിച്ചിരുന്ന യുവാവാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. മുമ്പൊരിക്കൽ മുംബൈയിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങിയതിനു ശേഷം ബെംഗളൂരുവിലേക്ക് ചേക്കേറുകയായിരുന്നു. കമ്മനഹള്ളിയിലെ വസതിയിൽ നിന്ന് ഏകദേശം 400 ഗ്രാം എം.ഡി.എം.എ., ഗുളികൾ സി.സി.ബി കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിദേശ മാർകെറ്റിൽ ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.…
Read More