പുനീതിന്റെ 1800 കുട്ടികൾ ഇനി അനാഥരല്ല; വിദ്യാർഥികളെ ഏറ്റെടുത്ത് വിശാൽ

ബെംഗളൂരു :‘പുനീത് രാജ്കുമാർ മികച്ച നടൻ മാത്രമായിരുന്നില്ല. 45 സൗജന്യ സ്കൂളുകളും 26 അനാഥാലയങ്ങളും 16 നഴ്സിങ് ഹോമുകളും നടത്തിയ അദ്ദേഹം 1800 വിദ്യാർത്ഥികളുടെ പഠനച്ചെലവും ഏറ്റെടുത്തിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ആകസ്മിക മരണം ആയിരുന്നു പുനീതിന്റെത്.ഇതോടെ 1800 കുട്ടികൾ അനാഥരായി.എന്നാൽ ഈ വിദ്യാർഥികളുടെ തുടർചെലവുകൾ നടൻ വിശാൽ ഏറ്റെടുത്തു. ഈ കുട്ടികളുടെ പഠനച്ചെലവ് അടുത്തവർഷം മുതൽ ഞാനേറ്റെടുക്കും’ വിശാൽ അറിയിച്ചു. ഹൈദരാബാദിൽ ‘എനിമി’ എന്ന സിനിമയുടെ ഭാഗമായുള്ള ചടങ്ങിലാണ് വിശാൽ ഇക്കാര്യം അറിയിച്ചത്. വിശാൽ നായകനാകുന്ന ‘എനിമി’ ദീപാവലിയോടനുബന്ധിച്ച് നാലിന് പ്രദർശനത്തിനെത്തും.    

Read More
Click Here to Follow Us