നിറ സദസ്സോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് പ്രിത്വിരാജിന്റെ ആടുജീവിതം. അടുത്ത കാലത്തൊന്നും സിനിമ തിയേറ്റര്‍ വിടില്ല എന്ന കാര്യത്തില്‍ സംശമില്ല. എന്നിരുന്നാലും ചിത്രം ഒടിടിയിലെത്തുമ്പോള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടിയ വേര്‍ഷനാകും എത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രം ഇപ്പോള്‍ കാണുന്ന രണ്ട് മണിക്കൂര്‍ 57 മിനിറ്റിനേക്കാള്‍ ദൈര്‍ഘ്യം കൂടുതലാണെന്ന് ബ്ലെസി ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. സമയക്രമം പാലിക്കാന്‍ ഫൂട്ടേജില്‍ നിന്ന് 30 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള സീന്‍ മുറിച്ചു മാറ്റിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആടുജീവിതം ഒടിടിയിൽ…
Read MoreTag: Aadujeevitham
‘ആടുജീവിതം’ വ്യാജ പതിപ്പ്; പരാതി നൽകി സംവിധായകൻ
കൊച്ചി: ആടുജീവിതം വ്യാജപതിപ്പിനെതിരെ സംവിധായകൻ ബ്ലെസി പരാതി നൽകി. എറണാകുളം സൈബര്‍ സെല്ലിലാണ് ബ്ലെസി പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്. വ്യാജ പതിപ്പിന്റെ സ്ക്രീൻഷോട്ടും ബ്ലെസി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. അതിനിടെ ആടുജീവിതം സിനിമ തിയറ്ററിൽ നിന്ന് പകർത്താൻ ശ്രമിച്ച യുവാവിനെതിരെയും പോലീസ് കേസെടുത്തു. ചെങ്ങന്നൂരിലാണ് സംഭവമുണ്ടായത്. ചിത്രം പകർത്തിയ ആളുടെ ഫോൺ സംഭാഷണവും ബ്ലെസി സൈബർ സെല്ലിന് കൈമാറി. സിനിമ പകർത്തിയത് താനാണെന്ന് സമ്മതിക്കുന്ന യുവാവിന്റെ…
Read Moreപൃഥ്വിരാജിന്റെ ‘ആടുജീവിതം’ നേരത്തെ എത്തും ; പുതിയ റിലീസ് തിയ്യതി പുറത്ത്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് നേരത്തെ ആക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ചിത്രം മാർച്ച് 28ന് തിയേറ്ററുകളില്‍ എത്തുമെന്നാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്ക്കോവറും സിനിമയുമായി ബന്ധപ്പെട്ടുളള എല്ലാ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ അടുത്ത് ജോർദാനിലെ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. വിഷ്വല്‍ റൊമാൻസിന്റെ ബാനറിലാണ് ചിത്രം…
Read Moreആടുജീവിതം റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം റിലീസ് തിയ്യതി പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ബെന്യാമിൻ നോവലിലെ നജീബ് ആവാൻ വേണ്ടി നടൻ പൃഥ്വിരാജ് ഏറ്റെടുത്ത വെല്ലുവിളികൾ ഏറെ ചർച്ചയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും ആടുജീവിതത്തിനായി കാത്തിരിക്കുന്നത്. സഹാറയിലെ മരുഭൂമിയിലെ ഒരു ആട് ഫാമിൽ കുടുങ്ങിപ്പോയ മലയാളിയായ കുടിയേറ്റ തൊഴിലാളിയുടെ കഷ്ടപ്പാടുകൾ ചിത്രം വരച്ചുകാട്ടുന്നു, തടവിലെ നരകയാതനയിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ് എന്ന് മനസിലാക്കി അവിടെ അതിജീവിക്കുന്ന വ്യക്തിയാണ് നായകൻ നജീബ്. ജോർദാനിലെയും അൾജീരിയയിലെയും നിരവധി ഷെഡ്യൂളുകളിലൂടെ 2018 ൽ…
Read Moreആടുജീവിതം; റിലീസ് സർപ്രൈസുമായി നടൻ പൃഥ്വിരാജ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്- ബ്ലെസി ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ വിഖ്യാത നോവലായ ആടുജീവിതത്തിന്റെ ചലച്ചിത്രാവിഷ്കാര ചിത്രം പ്രഖ്യാപനം മുതലെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങളാണ് നടൻ പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പേജിൽ ആടുജീവിതവുമായി ബന്ധപ്പെട്ട ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് തീയതി നവംബർ 30ന് നാല് മണിക്ക് പ്രഖ്യാപിക്കുമെന്ന് വീഡിയോയിൽ പറയുന്നു. സൗദി അറേബ്യയിലെ ഇന്ത്യൻ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി…
Read More‘പൃഥ്വിരാജ് തകർന്ന് വീണു, സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെത്തി’; ആർട്ടിസ്റ്റ് രഞ്ജിത് അമ്പാടി
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ബ്ലെസി ചിത്രം ആടുജീവിതത്തിലെ നജീബ്. ചിത്രത്തിനായി 30 കിലോയോളം ഭാരമാണ് താരം കുറച്ചത്. ഇപ്പോഴിതാ ചിത്രത്തിനായി താരം കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി. നജീബിന്റെ ലുക്ക് നിലനിര്‍ത്താനായി പൃഥ്വിരാജ് ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ഷൂട്ടിനിടയില്‍ പലപ്പോഴും തളര്‍ന്നു വീണിട്ടുണ്ട് എന്നുമാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പൃഥ്വി ഭക്ഷണം കഴിച്ചിരുന്നില്ല. ട്യൂബിലൂടെ ലിക്യുഡ് ഐറ്റംസ് മാത്രമായിരുന്നു അപ്പോൾ കഴിക്കാൻ പറ്റിയിരുന്നത്. മരുഭൂമിയായതിനാല്‍ ടെന്റോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഒന്ന് രണ്ട് സീനൊക്കെ…
Read Moreആടുജീവിതം റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ആടുജീവിത’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. ഈ വര്‍ഷം മെയ് മാസം നടക്കുന്ന കാന്‍ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേള്‍ഡ് പ്രിമിയര്‍ നടത്താനും തീരുമാനമുണ്ട്. നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്.
Read More