ആടുജീവിതം; റിലീസ് സർപ്രൈസുമായി നടൻ പൃഥ്വിരാജ് 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്- ബ്ലെസി ചിത്രമാണ് ആടുജീവിതം.

ബെന്യാമിന്റെ വിഖ്യാത നോവലായ ആടുജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌കാര ചിത്രം പ്രഖ്യാപനം മുതലെ വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങളാണ് നടൻ പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ പേജിൽ ആടുജീവിതവുമായി ബന്ധപ്പെട്ട ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

ചിത്രത്തിന്റെ റിലീസിംഗ് തീയതി നവംബർ 30ന് നാല് മണിക്ക് പ്രഖ്യാപിക്കുമെന്ന് വീഡിയോയിൽ പറയുന്നു.

സൗദി അറേബ്യയിലെ ഇന്ത്യൻ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതം എത്തുക. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റ് താരങ്ങൾ.

2018 മാർച്ചിൽ കേരളത്തിൽ ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

തുടർന്ന് ജോർദാൻ, അൾജീരിയയും ചിത്രീകരണം നടന്നു. 

2022 ജൂലൈയിലായിരുന്നു ഷൂട്ടിങ് അവസാനിച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts