കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് 2 വയസുകാരി

ബെംഗളൂരു: കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുന്നവരെക്കുറിച്ച് ധാരാളം വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ വലിയ മാതൃകയായിരിക്കുകയാണ് കർണാടകയിലെ ഒരു കൊച്ചു പെൺകുട്ടി. മംഗളൂരു മാറോളിയിലെ സുമലത, ഭരത് കുലാലി ദമ്പതികളുടെ രണ്ടുവയസ്സും നാല് മാസവും പ്രായമുള്ള ആദ്യ കുലാലെന്നെ പെൺകുട്ടിയാണ് വിഗ് നിർമ്മിതിയ്ക്കായി മുടി ദാനം ചെയ്‌തിരിക്കുന്നത്. വലിയ പ്രശംസയാണ് കുഞ്ഞിന് ലഭിക്കുന്നത്. നിരവധി കുട്ടികൾക്ക് അനുദിനം കാൻസർ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കുഞ്ഞിൻറെ മുടി ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്. മംഗളൂരു സൗത്ത് എംഎൽ എ വേദവ്യാസ കാമത്ത് തൻറെ ഫേസ്ബുക്ക്…

Read More
Click Here to Follow Us