ബെംഗളൂരു: സർക്കാർ പ്രൈമറി, ഹൈസ്കൂളുകളിൽ സേവനമനുഷ്ഠിക്കുന്ന 32,159 ഗസ്റ്റ് അധ്യാപകരുടെ ശമ്പളത്തിനായി സംസ്ഥാന സർക്കാർ 17,505.23 ലക്ഷം രൂപ അനുവദിച്ചു. ആകെ തുകയിൽ 13,566.33 ലക്ഷം സർക്കാർ പ്രൈമറി സ്കൂളിലെ 27,000 ഗസ്റ്റ് അധ്യാപകരുടെ ശമ്പളത്തിനും 3938.90 ലക്ഷം സർക്കാർ ഹൈസ്കൂളിലെ ഗസ്റ്റ് അധ്യാപകർക്കുമാണ്. ഗവർണർ തവാർചന്ദ് ഗെഹ്ലോട്ടിന്റെ അംഗീകാരത്തിന് ശേഷം ധനവകുപ്പിന്റെ സ്പെഷ്യൽ ഓഫീസറും (ജില്ലാ പഞ്ചായത്ത്) എക്സ്-ഓഫീഷ്യോ ജോയിന്റ് സെക്രട്ടറിയുമായ ശ്രീകൃഷ്ണ എൻ ബുഗത്യാഗോൾ ഇത് സംബന്ധിച്ച ഉത്തരവ് പാസാക്കി. സംസ്ഥാനത്തുടനീളമുള്ള 48,000 സർക്കാർ സ്കൂളുകളിലായി 40,000-ത്തിലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ്…
Read More