ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ നിഹാദ് എന്ന് പേരുള്ള വിവാദ യുട്യൂബർ ‘തൊപ്പി’യുടെ ലൈവ് വീഡിയോ ആണ് ഇപ്പോള്‍ ചർച്ചയാകുന്നത്. കണ്ണൂർ സ്വദേശിയായ നിഹാദിന്റെ mrz thoppi എന്ന യൂട്യൂബ് ചാനലിന് എട്ട് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ഉണ്ട്. 18 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. മോശം പദപ്രയോഗങ്ങളും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമുള്‍പ്പെടെ ടോക്സിക് മനോഭാവങ്ങളാണ് തൊപ്പിയുടെ വീഡിയോകളില്‍ പ്രധാനം. എല്ലാം അവസാനിപ്പിക്കുന്നുവെന്ന് കരഞ്ഞു പറഞ്ഞാണ് ഏറ്റവും പുതിയതായി വന്ന വിഡിയോയില്‍ ‘തൊപ്പി’ എത്തിയിരിക്കുന്നത്. വിഷാദത്തിലൂടെ കടന്നു…
Read MoreCategory: KERALA
ഔദ്യോഗിക വാഹനം കണ്ടില്ല; ഓട്ടോയിൽ യാത്ര ചെയ്ത് കേന്ദ്ര മന്ത്രി
ആലപ്പുഴ; ഔദ്യോഗിക വാഹനം കാണാത്തതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ പോയി. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ വൈകിട്ട് 6.30 ന് പുരസ്‌കാര ദാന ചടങ്ങിനെത്തിയതായിരുന്നു കേന്ദ്ര സഹമന്ത്രി. ചടങ്ങിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്ത് അന്വഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അടുത്ത സ്ഥലത്തേയ്ക്ക് ഓട്ടോ റിക്ഷ വരുത്തി യാത്ര ചെയ്യുകയായിരുന്നു. അല്‍പസമയത്തിന് ശേഷം എത്തുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോയില്‍ നിന്നിറങ്ങിയ മന്ത്രി കാറില്‍ യാത്ര തുടര്‍ന്നു. കേന്ദ്രമന്ത്രി ഓട്ടോയില്‍ പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക…
Read Moreഇത് അവസാന വിവാഹമെന്ന് നടൻ ബാല
ഇത് തന്റെ അവസാനത്തെ വിവാഹമെന്ന് നടൻ ബാല. പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയില്‍ നിർത്തി താരം പൊട്ടിച്ചിരിയോടെ സെല്‍ഫ് ട്രോളടിച്ചത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകളെല്ലാം കണ്ടെന്നും. ഭാര്യയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ പ്രശ്നമൊന്നും ഇല്ലന്നാണ് പറഞ്ഞതെന്നും നടൻ വ്യക്തമാക്കി. കാരണമായി അവള്‍ പറഞ്ഞത് “മാമ എനക്ക് മലയാളം പുരിയാത് ഇല്ലേ” എന്നാണ്- ബാല പറഞ്ഞു. ഇതിനിടെ ടൈറ്റില്‍ ലോഞ്ചിനെത്തിയ ശ്രീനിവാസനുമായി ബാല സൗഹൃദം പങ്കിട്ടു. ശ്രീനിവാസനോട് തന്റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ ബാല ഭാര്യയെ പരിചയപ്പെടുത്തികൊടുത്തു. എന്നാല്‍ ഭാര്യ എവിടെ എന്ന…
Read Moreസഫലമായത് കുഞ്ഞുനാളിലെ ആഗ്രഹം; മനസ്സ് തുറന്ന് ബാലയും വധുവും
ചെറുപ്പം മുതലേ ബാലയെ ഇഷ്ടമായിരുന്നുവെന്നും ആ ഇഷ്ടങ്ങളെല്ലാം എഴുതി ഒരു ഡയറി താൻ സൂക്ഷിച്ചിട്ടുണ്ടെന്നും ബാലയുടെ ഭാര്യ കോകില. വിവാഹശേഷം മാധ്യമങ്ങളോടു പ്രതികരിക്കവെയാണ് പണ്ടുമുതലേയുള്ള ഇഷ്ടത്തെക്കുറിച്ച് കോകില തുറന്നുപറഞ്ഞത്. ഇപ്പോഴത്തെ വിവാഹബന്ധത്തിന് മുൻകൈ എടുത്തത് കോകിലയായിരുന്നുവെന്ന് ബാലയും വെളിപ്പെടുത്തി. കോകിലയ്ക്ക് തന്നോട് ഇഷ്ടമുണ്ടെന്ന് മുൻപ് അറിഞ്ഞിരുന്നില്ലെന്ന് ബാല പറഞ്ഞു. ”എന്‍റെ ബന്ധുവാണ് കോകില. ചെറുപ്പം മുതലേ എനിക്കൊപ്പമാണ് വളർന്നത്. പക്ഷേ ഇങ്ങനെയൊരു ഇഷ്ടം മനസിലുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്‍റെ അമ്മയ്ക്ക് ഇപ്പോള്‍ 74 വയസായി. ഈ അവസ്ഥയില്‍ അമ്മയ്ക്ക് വരാൻ സാധിച്ചില്ല. അമ്മയോടാണ് ഇവള്‍ ഈ…
Read Moreഅമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; 13 കാരൻ ജീവനൊടുക്കി
മലപ്പുറം: പതിമൂന്നുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Read Moreമോഹൻലാലിന്റെ മരുമകൾ ആകണം; ഗായത്രി സുരേഷ്
നടൻ മോഹൻലാലിന്റെ മരുമകളാകാൻ ആഗ്രഹിക്കുന്നുവെന്ന് ആവർത്തിച്ച് നടി ഗായത്രി സുരേഷ്. സ്വകാര്യ ചാനലില്‍ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു നടിയുടെ പ്രതികരണം. നേരത്തെയും താരം പ്രണവ് മോഹൻലാലിന്റെ ഭാര്യയാകാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്കും ട്രോളുകള്‍ക്കും വഴിവച്ചിരുന്നു. മോഹൻലാലിന്റെ കുടുംബത്തിലെ അന്തരീക്ഷം വലിയ ഇഷ്ടമാണെന്നാണ ഗായത്രി സുരേഷ് പറയുന്നത്. താൻ ആഗ്രഹിക്കുന്നത് പോലൊരു കുടുംബം ആണ് ലാലേട്ടന്റേത്. അടുത്തിടെ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ താൻ കണ്ടിരുന്നു. വലിയ സന്തോഷം തോന്നിയെന്നും താരം പരിപാടിയില്‍ വ്യക്തമാക്കുന്നുണ്ട്. എനിക്ക് പങ്കാളിയ്‌ക്കൊപ്പം ജീവിതം…
Read Moreബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പാലക്കാട് കൃഷ്ണകുമാർ, വയനാട്ടിൽ നവ്യ ഹരിദാസ്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കോഴിക്കോട് കോർപ്പറേഷൻ കൗണ്‍സിലറും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ നവ്യ ഹരിദാസാണ് വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി. പാർട്ടി വലിയ പ്രതീക്ഷ വച്ചുപുലർത്തുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സി.കൃഷ്ണകുമാർ മത്സരിക്കും. ചേലക്കരയില്‍ കെ. ബാലകൃഷ്ണനാണ് സ്ഥാനാർഥി. പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.…
Read Moreഅടുത്ത 5 ദിവസം കേരളത്തിൽ മഴ കനക്കും
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 21ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 22ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreവീടിന് മുന്നിൽ കുട്ടിയും സ്ത്രീയും; കെണിയിൽ പെടുത്താൻ ശ്രമമെന്ന് നടൻ ബാല
ആരോ തന്നെ കെണിയില്‍ പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചുവെന്ന് സി.സി.ടി.വി.ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറയുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് വീടിനുമുന്നില്‍ അസാധാരണ സംഭവങ്ങള്‍ നടന്നതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ ബാല വ്യക്തമാക്കുന്നു. വീടിനുമുന്നിലെ സി.സി.ടി.വി.യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടില്‍ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും ഇത് തന്നെ മനപ്പൂർവം കെണിയില്‍ പെടുത്താനുള്ള ആരുടെയോ എന്തോ പദ്ധതിയുടെ ഭാഗമാണെന്നും വീഡിയോയില്‍ ബാല ആരോപിക്കുന്നു. പുലർച്ചെ…
Read Moreഎംഡിഎംഎ യുമായി നടി അറസ്റ്റിൽ
പരവൂർ: സീരിയല്‍ നടിയെ എംഡിഎംഎയുമായി പിടികൂടി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാർവതി-36) ആണ് അറസ്റ്റിലായത്. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം യുവതി താമസിച്ചിരുന്ന വീട്ടിലാണു പോലീസ് പരിശോധന നടത്തിയത്. മൂന്നു ഗ്രാം എംഡിഎംഎയും ഇവിടെ നിന്നും കണ്ടെത്തി. അറസ്റ്റിലായ നടിയ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read More