മലപ്പുറം: പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളില്‍ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികള്‍ക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികള്‍ക്കിടയിലാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളില്‍ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചത്.
Read MoreCategory: KERALA
കണ്ണൂരിൽ ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു
കണ്ണൂർ: ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു. കണ്ണൂർ കൈതപ്രത്താണ് സംഭവം. രാധാകൃഷ്ണൻ (49) എന്നയാളാണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന രാധാകൃഷ്ണന്‍റെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണ് എന്നാണ് സംശയം. സ്ഥലത്തുനിന്ന് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ക്ക് നാടൻ തോക്ക് ഉള്‍പ്പെടെ ഉപയോഗിക്കാൻ ലൈസൻസ് ഉണ്ട് എന്നാണ് സൂചന.
Read Moreലഹരി ഉപയോഗിച്ച് എത്തിയ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഹസീന എന്നിവർക്കും വെട്ടേറ്റു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം. കുടുംബ വഴക്കിനെത്തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു.
Read Moreമമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ? സൈബറിടങ്ങളിൽ വ്യാപക പ്രചരണം
മലയാളത്തിന്റെ മഹാ നടൻ മമ്മുട്ടിക്ക് കുടലില്‍ ക്യാൻസർ ആണെന്ന വാർത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോർട്ടുകളോ , കുടുംബത്തിന്റെ ഭാഗത്ത് നിന്നുള്ള സ്ഥിരീകരണമോ ഇതുവരെ പുറത്ത് വന്നിട്ടില്ല. മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് സൈബറിടങ്ങളില്‍ പലതലത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. ഷുട്ടിംഗ് ഉണ്ടായിരുന്നിട്ടും അതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്‌തെന്നും , ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപമായി പ്രചരിക്കുന്നുണ്ട്. ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുവായ മമ്മൂട്ടി ഇടക്ക് ശര്‍ദ്ദിക്കുന്ന അവസ്ഥ വന്നു. ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ…
Read Moreപേസ്റ്റ് എലിവിഷം കൊണ്ട് പല്ലുതേച്ചു; 3 വയസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട് : പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയില്‍ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകള്‍ നേഹ റോസ് ആണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പേസ്റ്റ് രൂപത്തില്‍ ഉള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി അബദ്ധത്തില്‍ പല്ലുതേച്ചതോടെ ആണ് മൂന്ന് വയസുകാരിയുടെ ഉള്ളിലേക്ക് വിഷം ചെന്നത്. ആരോഗ്യനില വഷളായതോടെ കുഞ്ഞിനെ തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read Moreവിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: വെള്ളൂര്‍ കോടഞ്ചേരിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന ( 19 ) നെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മടപ്പള്ളി ഗവ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത് പോയതായിരുന്നു. മൃതദേഹം നാദാപുരം ഗവ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Read Moreമരിച്ചതാണോ കൊന്നുതള്ളിയതാണോ? വ്ലോഗർ ജുനൈദിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ
തിരുവനന്തപുരം: വ്‌ളോഗർ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സംവിധായകൻ സനല്‍കുമാർ ശശിധരൻ രംഗത്ത്. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനില്‍ക്കുമ്പോഴാണ് അയാള്‍ മരിച്ച് പോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ലെന്ന് സനല്‍കുമാർ ശശിധരൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ചുനാള്‍ മുൻപ് ഒരു ബലാത്സംഗ പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാള്‍ക്കെതിരെയുണ്ടായ ഒരു ഹേറ്റ് കാമ്ബെയിൻ ശ്രദ്ധിച്ചപ്പോള്‍ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാള്‍ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാളുടെ വ്ളോഗ് നോക്കാൻ വേണ്ടി കുറേ…
Read Moreകേരളത്തിൽ 16 നും 17 നും ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: കേരളത്തില്‍ മാര്‍ച്ച് 16നും 17നും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. ഇവിടെ മാര്‍ച്ച് 15 ശനിയാഴ്ചയും ചെറിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതേ സമയം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പറയുന്നു. 16നും 17നും ഇടിമിന്നലോട് കൂടിയ മഴയാണ് ഉണ്ടാവുക എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചുള്ള വീട്ടുപകരണങ്ങള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍…
Read Moreകഴുത്തറുത്ത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവ ഡോക്ടർ മരിച്ചു
പാറശാല: കഴുത്തറുത്ത നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു . നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവർ ദന്ത ഡോക്ടറാണ്. കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സൗമ്യയെ ഭര്‍ത്താവ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവസമയത്ത് സൗമ്യയും ഭര്‍ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആശുപത്രിയില്‍ വെച്ചാണ് സൗമ്യയുടെ മരണം സ്ഥിരീകരിച്ചത്. നാലുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെ മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നാതായി പറയപ്പെടുന്നു സൂചന. സംഭവത്തില്‍…
Read More12 കാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ
കണ്ണൂർ: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിൻ (23) ആണ് പിടിയിലായത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈല്‍ഡ്ലൈൻ അധികൃതർ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക്…
Read More