നടി സാമന്ത പ്രണയത്തിൽ 

ബോളിവുഡിൽ തന്റേതായ സാന്നിധ്യമറിയിച്ച നടിയാണ് സാമന്ത റൂത്ത്പ്രഭു. സിറ്റാഡെലിന്റെ ഇന്ത്യൻ പതിപ്പായ സിറ്റാഡെല്‍ ഹണിബണ്ണിയില്‍ വരുണ്‍ ധവാനൊപ്പം സാമന്തയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം റിലീസായതിനുപിന്നാലെ സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹം കൂടുതല്‍ ശക്തമായിരിക്കുകയാണ്. രാജ് നിദിമൊരുവുമായി കൈകോർത്ത് പിടിച്ച്‌ പിക്കിള്‍ബോള്‍ ടൂർണമെന്റില്‍ സാമന്ത എത്തിയതോടെയാണ് ഈ വാർത്തകള്‍ വീണ്ടും സജീവമായത്. ടൂർണമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇരുവരും ഏറെ ആഹ്ലാദത്തോടെ ടൂർണമെന്റിന്റെ ഭാഗമാവുന്നതാണ് ചിത്രങ്ങളിലുള്ളത്.…

Read More

വിജയ് ക്ക് പിന്നാലെ തൃഷയും അഭിനയം ഉപേക്ഷിക്കുന്നു; രാഷ്രീയത്തിലേക്കെന്ന് സൂചന 

രാഷ്രീയ പ്രവേശനത്തിന് പിന്നാലെ നടന്‍ വിജയ് അഭിനയം ഉപേക്ഷിക്കുകയാണെന്ന റിപ്പോർട്ട്‌ നേരത്തെ പുറത്ത് വന്നിരുന്നു. രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി സിനിമയില്‍ നിന്ന് മാറുകയാണെന്നെന്ന് നടന്‍ മുന്നേ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ വിജയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ത്യന്‍ നടി തൃഷ കൃഷ്ണന്‍. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ലിയോ എന്ന സിനിമയിലൂടെ കഴിഞ്ഞവര്‍ഷം ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. താരങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന് അപ്പുറമുള്ള റിലേഷന്‍ ഉണ്ടെന്നാണ് ആരോപണം. ഇതിനിടെ വിജയിക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. അടുത്തകാലത്തായി സിനിമയില്‍…

Read More

വീണ്ടും കുഞ്ഞു സന്തോഷവുമായി പേളി മാണി!!! പുതിയ വീഡിയോയുമായി താരം

യൂട്യൂബർ, അവതാരക, നടി എന്നീ നിലകളിലെല്ലാം ശ്രദ്ധേയ ആയ താരമാണ് പേളിമാണി. യൂട്യൂബില്‍ പേളി ഏത് വീഡിയോ പങ്കുവച്ചാലും ട്രെൻഡിംഗ് ലിസ്റ്റില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ, പേളിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വെറും 12 മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണെങ്കിലും ട്രെൻഡിംഗ് ലിസ്റ്റില്‍‌ വീഡിയോയുണ്ട്. ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്. ഈ വ്ലോഗിന്റെ അവസാന ഭാഗത്ത് പേളി പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പേളിയുടെ ആരാധകരുടെ ഇടയില്‍ ചർച്ചയാകുന്നത്. ഞങ്ങള്‍ക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട്. പക്ഷെ,…

Read More

താരപുത്രൻ പ്രണയത്തിൽ!!! പ്രണവിനൊപ്പം ആ വിദേശ യുവതി ചെന്നൈയിലും…

നടന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ലാലേട്ടന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ നടന്ന പ്രിവ്യൂ ഷോ കാണാന്‍ ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയക്കും ഒപ്പം കുടുംബസമേതമാണ് മോഹന്‍ലാല്‍ എത്തിയത്. ഷോ കാണാനായി വിജയ് സേതുപതി, മണിരത്‌നം, നടി രോഹിണി തുടങ്ങി സിനിമാ ലോകത്തെ ഒട്ടുമിക്ക പ്രമുഖരും എത്തിയിരുന്നു. പ്രിവ്യൂ ഷോയ്ക്കിടെ പക്ഷേ ഈ പ്രമുഖരേക്കാളെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ്…

Read More

കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയും തൃഷയും എത്തിയത് പ്രൈവറ്റ് ജെറ്റിൽ; ഗോസിപ്പ് കോളങ്ങളിൽ വീണ്ടും നിറഞ്ഞ് താരങ്ങൾ 

സിനിമയില്‍ സൂപ്പര്‍താരമായി നിറഞ്ഞു നില്‍ക്കുന്നതിനിടെ ഇളയദളപതി വിജയ് രാഷ്ട്രീയത്തില്‍ സജീവമാവുകയാണ്. ഇനി അഭിനയം ഇല്ലെന്നും താന്‍ പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അടുത്തിടെയാണ് നടന്‍ പരസ്യമായി പ്രഖ്യാപിച്ചത്. സിനിമയും രാഷ്ട്രീയവും ഒക്കെ തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ നിയന്ത്രിക്കുന്ന വിജയ് ഇതിനിടെ ദാമ്പത്യ ജീവിതവും വേണ്ടെന്ന് വെച്ചതായി പ്രചരണമുണ്ട്. ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്ന തരത്തില്‍ കുറേക്കാലമായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ നടനോ അദ്ദേഹത്തിന്റെ കുടുംബമോ ഭാര്യ സംഗീതയോ ശ്രമിച്ചിട്ടില്ല. എന്നാല്‍ സംഗീതയുമായി പിരിയാന്‍ കാരണം പ്രമുഖ നടിയാണെന്ന് ആരോപണം വന്നിരുന്നു. അത് നടി കീര്‍ത്തി സുരേഷ്…

Read More

നടി അസിൻ വിവാഹ മോചിതയാകുന്നു?

അസിനും ഭർത്താവും വേർപിരിയുന്നുവെന്ന പ്രചാരണം രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഭർത്താവ് രാഹുല്‍ ശർമ്മയുമായുള്ള വിവാഹശേഷം അസിൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല. എന്തിനേറെ വിവാഹത്തിന് ശേഷമുള്ള തന്റെ ഒരു ഫോട്ടോ പോലും അസിൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർ അസിന്റെ വിശേഷങ്ങള്‍ അറിയുന്നത്. ഡിവോഴ്സ് വാർത്ത പ്രചരിച്ചതോടെ അസിൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു. പന്ത്രണ്ട് വർഷങ്ങള്‍ക്ക് മുൻപ് ഞങ്ങള്‍ ആദ്യമായി ഹോളിഡേ ആഘോഷിച്ച സ്ഥലത്ത് മകളുടെ കൈയ്യും പിടിച്ച്‌ നടക്കുന്ന സന്തോഷമാണ് അസിൻ പങ്കുവയ്ക്കുന്നത്. രാഹുലിന്റെയും മകളുടെയും…

Read More

അഭിഷേകും നിമ്രതും തമ്മിൽ അവിഹിതം? വീട് വിട്ടിറങ്ങി ഐശ്വര്യ!!!

അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായിയുടേയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണെന്ന വാര്‍ത്ത കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചാ സമൂഹ മാധ്യമങ്ങളിൽ വിഷയമായി മാറിയിട്ടുണ്ട്. പലപ്പോഴായി അഭിഷേക് ഈ വാര്‍ത്തകള്‍ നിരസിച്ചിട്ടുണ്ടെങ്കിലും പുക കെട്ടടങ്ങിയിട്ടില്ല. ഐശ്വര്യയുടെ ജന്മദിനാഘോഷത്തില്‍ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചന്‍ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ എന്തുകൊണ്ടാണ് ഐശ്വര്യയും അഭിഷേകും പിരിഞ്ഞതെന്ന് സൂചിപ്പിക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വൈറലാകുന്ന റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നത് ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്നാണ്. എന്നാല്‍ ഇരുവരും ഇതുവരേയും ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്നും…

Read More

പരസ്യമായി വഴക്കിട്ട് ഐശ്വര്യയും അഭിഷേകും 

മുബൈ; വിവാഹമോചന വാർത്തകള്‍ക്കിടെ ബോളിവുഡ് താരദമ്പതികളായ ഐശ്വര്യറായിയും അഭിഷേക് ബച്ചനും തമ്മില്‍ വഴക്കിടുന്ന വീഡിയോ വിമർശനത്തിനിടയാക്കുന്നു. മകളുടെ മുന്നില്‍ വച്ച്‌ ദമ്പാmതികള്‍ പരസ്യമായി വഴക്കിടുന്നതിനാണ് സോഷ്യല്‍മീഡിയയില്‍ വിമർശനം ഉയരുന്നത്. പിങ്ക് പാന്തേഴ്‌സിന്റെ കബഡി മത്സരത്തിനിടെയാണ് സംഭവം. അഭിഷേകിനും ഐശ്വര്യയ്ക്കും ഒപ്പം മകള്‍ ആരാധ്യയും അഭിഷേകിന്റെ സഹോദരിയുടെ മകള്‍ നവ്യയും ഗ്യാലറിയില്‍ ഉണ്ട്. ഇതിനിടെയിലാണ് ഐശ്വര്യയും അഭിഷേകും വഴക്കിടുന്നത്. വഴക്കിനിടെ ഐശ്വര്യയുടെ കൈയ്യില്‍ പിടിച്ച്‌ അഭിഷേക് എന്തോ പറയുന്നതും അതിന്റെ അതൃപ്തിയും ഐശ്വര്യയുടെ മുഖത്ത് കാണാം. നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇത് വീടല്ലെന്നും പൊതുവേദിയിലും…

Read More

പുതിയ കൂട്ടുകാരിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഗോപി സുന്ദർ; കമന്റ് ബോക്സ് നിറയെ അധിക്ഷേപം

കഴിഞ്ഞ കുറച്ചു നാളുകളായി വാർത്തകളില്‍ നിറയുന്ന മുന്‍നിര സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദർ. വ്യക്തി ജീവിതത്തിന്റെ പേരില്‍ ഇത്രയേറെ സൈബർ ആക്രമണങ്ങള്‍ക്ക് വിധേയനായ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല. ഗോപി സുന്ദറിന്റെ സുഹൃത്തായ ഷിനു പ്രേം പങ്കുവച്ച ചിത്രങ്ങളും വാക്കുകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നിങ്ങളുടെ കുറവുകളെ അവഗണിച്ച്‌, കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്നർഥം വരുന്ന പ്രസിദ്ധമായ ഉദ്ധരണി അടിക്കുറിപ്പാക്കിയാണ് ഷിനു ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. മൈഗുരു, റെസ്പെക്റ്റ്, ലൈഫ്, ഷൂട്ട് തുടങ്ങിയ ടാഗുകളും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ…

Read More

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ തള്ളി സ്ത്രീപക്ഷം : ഡേറ്റിംഗ് ആപ്പുകൾ കൂടുതൽ സുരക്ഷിതമെന്ന് സർവ്വേ റിപ്പോർട്ട്

ഡേറ്റിംഗ് ആപ്പുകളിൽ വിശ്വാസം അർപ്പിക്കുകയാണ് ഇന്ത്യയിലെ സ്ത്രീകൾ എന്ന് സർവ്വേ റിപ്പോർട്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെക്കാൾ സൗഹൃദം സൃഷ്ടിക്കാൻ ഡേറ്റിംഗ് ആപ്പുകളാണ് സുരക്ഷിതമെന്ന് സ്ത്രീകൾ പറയുന്നതായി കണ്ടെത്തിയിരിക്കുകയാണ് പ്രശസ്ത ഇന്ത്യൻ ഡേറ്റിങ് ആപ്പായ ക്വാക് ക്വാക്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള മുഖ്യധാര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പിന്തള്ളിയാണ് ഇപ്പോൾ മിക്ക സ്ത്രീകളും ഡേറ്റിംഗ് ആപ്പുകളെ തെരഞ്ഞെടുക്കുന്നതെന്ന് ഇവർ നടത്തിയ സർവ്വേയിൽ പറയുന്നു. രാജ്യത്തെ 46 ശതമാനം സ്ത്രീകളും ഡേറ്റിങ് ആപ്പുകളാണ് സുരക്ഷിതമെന്ന് വിലയിരുത്തുന്നതായാണ് പഠനം പറയുന്നത്. 7,500 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 18 മുതൽ…

Read More
Click Here to Follow Us