ഗാന്ധിനിന്ദക്ക് എതിരെ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു.

ബെംഗളൂരു : മഹാത്മാവിന്റെ രക്തസാക്ഷി ദിനത്തിൽ പ്രതീകാത്മകമായി വെടി ഉതിർത്ത ഹിന്ദുമഹാസഭയുടെ കിരാതമായ നടപടിയിൽ പ്രതിഷേധിച്ച് ഇന്ദിരാ നഗർ ഇസിഎയിൽ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ മൂല്യങ്ങളെ ഭയക്കുന്നവരാണ് ഇതിന് പിന്നിലെന്ന് കൂട്ടായ്മ കുറ്റപ്പെടുത്തി. സാഹിത്യകാരൻ സുധാകരൻ രാമന്തളി, ആർ വി ആചാരി, സി.പി രാധാകൃഷ്ണൻ, ഖാദർ മൊയ്തീൻ, വിനു തോമസ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

Read More

പിന്നണി ഗായികയും ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തയുമായ നിമ്മി ചക്കിങ്ങല്‍ നയിക്കുന്ന സംഗീത ക്ലാസ്സുകള്‍ക്ക് ഇന്ന് തുടക്കമാവും.

ബെംഗളൂരു : പിന്നണി ഗായികയും ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തയുമായ നിമ്മി ചക്കിങ്ങല്‍ നയിക്കുന്ന സംഗീത ക്ലാസ്സുകള്‍ക്ക് ഇന്ന് കൊത്താന്നൂരില്‍ തുടക്കമാവും.ഇന്ന് വൈകുന്നേരം 05:30 ന് നടന അക്കാ ദമിയില്‍ ആണ് ഉത്ഘാടനം. അഡ്മിഷനു ബന്ധപ്പെടുക വിപിന്‍ -9535814185/ജൂലി – 8861243327

Read More

315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിൽ മൂന്നുവർഷത്തേക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ്;നോർക്ക റൂട്ട്സ് ഇൻഷുറൻസ് അപേക്ഷഫോറം വിതരണം ആരംഭിച്ചു.

ബെംഗളൂരു : കേരള സർക്കാരിൻറെ പ്രവാസിക്ഷേമ വിഭാഗമായ നോർക്കറൂട്ട്സ് തിരിച്ചറിയൽ കാർഡിനു ഇൻഷുറൻസ് നുള്ള അപേക്ഷ ഫോറം വിതരണം തുടങ്ങി. 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തോടെ മൂന്നുവർഷത്തേക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും 18 മുതൽ 70 വയസ്സ് വരെയുള്ള ബെംഗളൂരു മലയാളികൾക്ക് അപേക്ഷിക്കാം. നോർക്ക റൂട്ട്സ് ബംഗളൂരു ഓഫീസർ റിസ രഞ്ജിത്ത് അറിയിച്ചതാണ് ഇക്കാര്യം കൂടുതൽ വിവരങ്ങൾക്ക് ശിവാജി നഗറിലെ ഇൻഫൻറി റോഡിലെ ജംപ്ലാസ ബിൽഡിങ്ങിലെ നോർക്ക ഓഫീസുമായി ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പറിന് ഇവിടെ ക്ലിക്ക് ചെയ്യുക

Read More

ശ്രുതി ഓർക്കസ്ട്രയുടെ ഭക്തിഗാനമേള.

ബെംഗളൂരു: മകരപൊങ്കലിനോടനുബന്ധിച്ചു ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മണികണ്ഠന്റെ നേതൃത്വത്തിൽ ശ്രുതി ഓർക്കസ്ട്ര ഭക്തിഗാനമേള അവതരിപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ്‌ P.G.മുരളീധരനും, സെക്രട്ടറി J.C.വിജയനും പങ്കെടുത്ത ചടങ്ങിൽ ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ജയരാജൻ പോറ്റി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രമുഖ ചാനലുകളിൽ പാടി ഏറെ പ്രശസ്തി നേടിയിട്ടുള്ള കൊച്ചു കലാകാരൻ ആദിത്യ സുരേഷ് അതിഥിയായി ഈ സംഗീതവിരുന്നിൽ പങ്കുകൊണ്ടു. തുമ്പിക്കയ്യിൽ മോദകമേന്തും ഉണ്ണി ഗണപതിയെ… എന്ന ഗാനത്തോടെ തുടക്കം കുറിച്ച് , സംഗീതമേ അമര സല്ലാപമേ എന്ന ഗാനം ആദിത്യ ആലപിക്കുമ്പോഴേക്കും ജനസാഗരം തിങ്ങി നിറഞ്ഞിരുന്നു…

Read More

ടോപ് 50 എമെര്‍ജിംഗ് ഐക്കണ്‍സ് ഓഫ് ഇന്ത്യ- മ്യൂസിക് ഐക്കണ്‍ അവാര്‍ഡ് ഡോ. ശ്യാം സൂരജിന്

ബെംഗളൂരു: ഗ്ലോബല്‍ ട്രംപ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ടോപ് 50 എമെര്‍ജിംഗ് ഐക്കണ്‍സ് ഓഫ് ഇന്ത്യ- മ്യൂസിക് ഐക്കണ്‍ പുരസ്‌കാരം വയനാട് മാനന്തവാടി സ്വദേശി ഡോ. ശ്യാം സൂരജിന്. കമ്മ്യൂണിറ്റി മ്യൂസിക്കിലെ മികച്ച സംഭാവനകള്‍ക്കാണ് പുരസ്‌കാരം. റോയല്‍ ഓര്‍ക്കിഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗ്രാമി പുരസ്‌കാര ജേതാവ് റിക്കി കേജില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഇന്ററാക്ടീവ് ഡ്രമ്മിംഗ് എന്ന ആശയം സംഗീതാസ്വാദകരിലേക്കെത്തിച്ച, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രം ഇവന്റ്‌സ് ഇന്ത്യ എന്ന മ്യൂസിക് ബാന്റിന്റെ സ്ഥാപകന്‍ കൂടിയാണ് ശ്യാം സൂരജ്. ഇന്ത്യയിലെ ആദ്യ…

Read More

നിങ്ങളുടെ കുട്ടിയുടെ നൃത്തത്തിലുള്ള കഴിവ് ലോകത്തെ അറിയിക്കാൻ സുവർണാവസരം;മഴവിൽ മനോരമയുടെ”ഡി 5″ റിയാലിറ്റി ഷോയുടെ സ്പോട്ട് ഓഡിഷൻ ബെംഗളൂരുവിൽ.

ബെംഗളൂരു : വളരെ അധികം ശ്രദ്ധിക്കപ്പെട്ട ഡി 4 ഡാൻസിന് ശേഷം മഴവിൽ മനോരമ അവതരിപ്പിക്കുന്ന ഡി 5 ജൂനിയറിലേക്ക് നിങ്ങളുടെ കുട്ടിയെ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നഗരത്തിൽ നടക്കുന്ന സ്പോട്ട് ഓഡിഷനിൽ പങ്കെടുക്കുക. നിങ്ങളുടെ കുട്ടിയുടെ പ്രായം 15 വയസിന് താഴെ ആയിരിക്കണം, കുട്ടിയുടെ ബയോഡാറ്റയും ഒരു ഫുൾസൈസ് ഫോട്ടോയുമായി താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക. നൃത്തം ചെയ്യാൻ വേണ്ടി 2 മിനിറ്റ് നേരമുള്ള ആഡിയോ ക്ലിപ്പും കയ്യിൽ കരുതണം. തീയതി : 23.01.2019 സമയം : രാവിലെ 9:00 മുതൽ വൈകുന്നേരം 6…

Read More

ശിവാജിനഗറിൽ നോർക്ക റൂട്സിന്റെ പുതിയ ഓഫീസ് ഉൽഘാടനം ചെയ്തു.

ബെംഗളൂരു :കേരള സർക്കാറിന്റെ പ്രവാസികാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്സിന്റെ പുതിയ ഓഫീസ് ശിവാജി നഗറിൽ പ്രവർത്തനമാരംഭിച്ചു ചെയ്തു.എൻ എ ഹാരിസ് എം എൽ എ ഉൽഘാടനം നിർവ്വഹിച്ചു.മുൻ മന്ത്രി ജെ അലക്സാണ്ടർ മുഖ്യാതിഥി ആയിരുന്നു. നോർക്ക ജനറൽ മാനേജർ ഡി ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. നോർക്ക ഓഫീസർ റീസ രഞ്ജിത്ത് ,ലോക കേരള സഭാ പ്രതിനിധികളായ സി കുഞ്ഞപ്പൻ, ആർ വി ആചാരി, എ ഗോപിനാഥ് എന്നിവർ സംബന്ധിച്ചു. മുൻപ് കോറമംഗലയിലെ രഹേജ ആർക്കേഡിൽ ആണ് ഈ ഓഫീസ് പ്രവർത്തിച്ചിരുന്നത്. പുതിയ ഓഫീസ്…

Read More

ശബരിമല ആചാരലംഘനം; ടൗൺഹാളിനു മുൻപിൽ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധിച്ചു

ബെംഗളൂരു: ബജ്രംഗദളും ശബരിമല ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്ന് ശബരിമല ആചാരലംഘനത്തിൽ പ്രതിഷേധിച്ച് ടൗൺഹാളിനു മുൻപിൽ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധിച്ചു. കർണാടക ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അശോക് ബി ഹിൻചിഗിരി- ശബരിമല സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ബജ്രംഗദൾ സംസ്ഥാന കൺവീനർ സൂര്യനാരായണ, നിർമ്മൽ സുറാനി, ഹരി നായർ, ഗീതാ വിവേകാനന്ദൻ, അഡ്വ.പ്രമോദ് എന്നിവർ സംസാരിച്ചു. കെ.എൻ. എസ്.എസ്., എൻ.എസ്.എസ്.കെ., ശ്രീനാരായണസമിതി, സമന്വയ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും വിവിധ അയ്യപ്പക്ഷേത്ര പ്രതിനിധികളും പങ്കെടുത്തു.

Read More

നോർക്ക റൂട്സിന്റെ ഓഫീസ് കോറമംഗലയിൽ നിന്നും ശിവാജി നഗറിലേക്ക് മാറ്റുന്നു.

ബെംഗളൂരു : കർണാടകയിലെ പ്രവാസി മലയാളികളുടെ സൗകര്യാർത്ഥം നോർക്ക റൂട്ട്സിന്റെ ബാംഗ്ലൂർ ഓഫീസ് കോറമംഗലയിൽ നിന്നും മാറ്റി ശിവാജിനഗർ ഇൻഫന്ററി റോഡിലെ ജം പ്ലാസ ബിൽഡിംഗിൽ ജനുവരി 16 മുതൽ പ്രവർത്തനം ആരംഭിക്കുന്നതാണ്. എന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. പുതിയ ഓഫീസ് ഫോൺ നമ്പർ : 080-25585090. നോർക്ക ഓഫീസർറീസ രഞ്ജിത്ത് അറിയിച്ചതാണ് ഇക്കാര്യം.

Read More

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസിന് തറക്കല്ലിട്ടു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ആർ. മഞ്ജുനാഥ്‌ എം. എൽ.എ.യും സമാജം സ്ഥാപക പ്രസിഡന്റ് എം.എ. കരീമും ചേർന്ന് നിർവഹിച്ചു. സമാജം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി ചിത്തരഞ്ജൻ, ബിൽഡിങ്‌ കമ്മിറ്റി ചെയർമാൻ ബാലചന്ദ്രൻ, കൺവീനർ സുഗതകുമാരൻ നായർ, ആർ. മുരളീധരൻ നായർ, എസ്. മോഹനൻ, ബിജു ജേക്കബ്, ഇ. ആർ. ഷിബു, മധുസൂദനൻ, വിശ്വനാഥൻ പിള്ള, സത്യനാഥൻ ബാബു, ആർ.ആർ. രവി, വി.കെ. വിജയൻ, രാമചന്ദ്രൻ, രഘുനാഥൻ പിള്ള, ഗോകുലൻ എന്നിവർ നേതൃത്വം നൽകി.

Read More
Click Here to Follow Us