ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ കെജിഎഫ് നടൻ ബിഎസ് അവിനാഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ബുധനാഴ്ച പുലർച്ചെ അനിൽ കുംബ്ലെ സർക്കിളിന് സമീപം ജിമ്മിലേക്ക് പോവുകയായിരുന്ന മെഴ്‌സിഡസ് ബെൻസ് കാർ കണ്ടെയ്‌നറിലിടിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ കെജിഎഫിൽ വില്ലൻ വേഷം ചെയ്ത നടൻ ബിഎസ് അവിനാഷ് അത്ഭുതകരമായി രക്ഷപ്പെട്ടു.

കണ്ടെയ്‌നർ സിഗ്നൽ മറികടന്ന് തന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അപകടത്തെക്കുറിച്ച് പ്രസ്താവന പോസ്റ്റ് ചെയ്ത് നടൻ പറഞ്ഞു. കാറിന്റെ ബോണറ്റ് പൂർണമായും തകർന്നിട്ടുണ്ട്.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

രാവിലെ 6.05 ഓടെയായിരുന്നു അപകടം ഉണ്ടായത്. കണ്ടെയ്‌നർ ഡ്രൈവറെ കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 279 പ്രകാരം പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തു. ആൻഡ്രൂസ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവില്‍ മൃഗസ്നേഹിയായ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: പൊട്ടികരഞ്ഞ് നടി പാർവതി തിരുവോത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ ഫോണിൽ ഇന്ന് സൈറൺ മുഴങ്ങിയോ? സൈലന്റാണെങ്കിലും നിലവിളിക്കും! കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts