വെറും 125 ദിവസങ്ങൾ ചിലവഴിച്ചത് 18500 രൂപ, മനോഹരമായൊരു വീട് പണിത് കർണാടക സ്വദേശി 

ബെംഗളൂരു: ഈ നൂറ്റാണ്ടിലെ കോൺഗ്രീറ്റ്  കെട്ടിടങ്ങളുടെ കാലത്ത് ഇതൊന്നുമില്ലാതെ ഒരു വീട് പണിയുക എന്നത് നമുക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. എന്നാൽ പണ്ട് കാലത്തേത് പോലെ മണ്ണ് കൊണ്ട് നിർമ്മിച്ച വീട് വളരെ കുറഞ്ഞ ചെലവിൽ നിർമ്മിച്ച് വ്യത്യസ്തനായിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ മഹേഷ് കൃഷ്ണൻ.

നഗരത്തിന്റെ തിരക്കുകളിൽ നിന്നും ശബ്ദകോലാഹലങ്ങളിൽ നിന്നും മാറി ഗ്രാമത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മഹേഷ് വീട് വയ്ക്കാനായി തിരഞ്ഞെടുത്തത്. 125 ദിവസം കൊണ്ടാണ് വീട് പണി പൂർത്തിയാക്കിയത്. ചെലവ് വെറും 18,500 രൂപയും. ജോലി രാജി വച്ച മഹേഷ് കൃഷി പഠിച്ചെടുക്കുകയും, പരമ്പരാഗത രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്തു. അങ്ങനെയാണ് സ്വന്തമായി വീട് നിർമ്മിക്കാൻ തീരുമാനിക്കുന്നത്.

  ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്

19 വർഷങ്ങളായി ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു മഹേഷ് കൃഷ്ണൻ ലേ മെറീഡിയൻ, താജ് ഗേറ്റ് വേ തുടങ്ങിയ വമ്പന്മാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അത്യാഡംബരങ്ങൾ കണ്ട് ജീവിച്ചതുകൊണ്ട് തന്നെ സ്വന്തം വീട് പ്രകൃതിയോടിണങ്ങിയ സാധാരണ വീട് മതിയെന്ന് മഹേഷ് തീരുമാനിക്കുകയായിരുന്നു.

  പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി തർക്കം; കോൺഗ്രസ്- സിപിഐഎം സംഘർഷം, 7 പേർക്ക് പരിക്ക്

പണത്തിന്റെ പവർ വീടു വയ്ക്കുന്നതിൽ ആളുകൾ കാണിച്ചു കൊണ്ടിരിക്കുന്ന കാലത്ത് എല്ലാവരിൽ നിന്നും വ്യത്യസ്തനാവുകയാണ് മഹേഷ് കൃഷ്ണൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ
[masterslider id="10"]

Related posts

Click Here to Follow Us