രജനികാന്ത് ചിത്രത്തിൽ വില്ലനായി കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ

രജനികാന്ത് – നെൽസൺ ചിത്രം ജയ്ലറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. ചിത്രത്തിൽ നായികയായി എത്തുന്നത് ഐശ്വര്യ റായ് ആണ്. വില്ലൻ വേഷം കൈകാര്യം ചെയ്യാനായി എത്തുന്നത് കന്നഡ സൂപ്പർ താരം ശിവ രാജ് കുമാർ ആണ്.

നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ആണ്  പുറത്ത് വന്നിരിക്കുന്നത്.  ചിത്രത്തിന് ‘ജയ്‌ലർ’ എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പർ താരത്തിന്റെ 169-ാം ചിത്രം കൂടിയായ ജയ്‌ലറിൽ ഐശ്വര്യറായി നായികയായി എത്തുന്നു. ശങ്കർ സംവിധാനം ചെയ്ത എന്തിരൻ എന്ന ചിത്രത്തിലായിരുന്നു ഐശ്വര്യ റായിയും രജനീകാന്തും ഏറ്റവും ഒടുവിൽ ഒന്നിച്ചത്.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

നെൽസൺ അവസാനമായി സംവിധാനം ചെയ്ത വിജയ് ചിത്രമായ ബീസ്റ്റിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. വിജയ് ആരാധകർപോലും ചിത്രത്തെ സമൂഹമാധ്യമങ്ങളിലൂടെ ഏറെ വിമർശിക്കുകയും ചെയ്തു. ബീസ്‌റ്റ് റിലീസിന് മുൻപേ തന്നെ അനൗൺസ് ചെയ്തിരുന്ന ചിത്രമായിരുന്നു രജനിയുടെ ജയലർ.

നെൽസണ് പകരം മറ്റൊരു സംവിധായകനായിരിക്കാം രജനിയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതെന്നും വാർത്തകളുണ്ടായിരുന്നു. പക്ഷേ ആ തെറ്റിദ്ധാരണകളൊക്കെ നീക്കി അനൗൺസ് ചെയ്തതുപോലെതന്നെ രജനിയും നെൽസണും ഒന്നിക്കുകയാണ് ജയ്‌ലർ എന്ന ചിത്രത്തിലൂടെ.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയ്‌ലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ നെൽസൺ തന്നെയാണ് രചന നിർവഹിക്കുന്നത്.

ശിവകാർത്തികേയൻ, പ്രിയങ്ക മോഹൻ, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts