11 മാസത്തിനിടെ ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ടു 92 ലക്ഷം കേസുകള്‍;ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് 15.94 ലക്ഷം,ട്രാഫിക് സിഗ്‌നൽ ലംഘിച്ചതിന് 6.74 ലക്ഷം കേസുകളും റജിസ്റ്റർ ചെയ്തു

ബെംഗളൂരു∙ പാർക്കിങ് നിരോധിത മേഖലയിൽ വാഹനം നിർത്തിയവർക്കെതിരെ റജിസ്റ്റർ ചെയ്തത് 20.31 ലക്ഷം കേസുകൾ. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് 15.94 ലക്ഷം കേസും ട്രാഫിക് സിഗ്‌നൽ ലംഘിച്ചതിന് 6.74 ലക്ഷം കേസും റജിസ്റ്റർ ചെയ്തു. 11 മാസത്തിനിടെ ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ടു 92 ലക്ഷം കേസുകളാണ് റജിസ്റ്റർ ചെയ്തത്.

പിഴ ഇനത്തിൽ സിറ്റി ട്രാഫിക് പൊലീസിന് ഈ മാസം വരെ ലഭിച്ചത് 102 കോടിരൂപയാണ്. ആദ്യമായാണ് പിഴതുക 100 കോടി കടന്നത്. കഴിഞ്ഞ കൊല്ലം 66.96 കോടിരൂപയായിരുന്നു പിഴയിൽ നിന്നുള്ള വരുമാനം. നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം 71.32ലക്ഷം കവിഞ്ഞ സാഹചര്യത്തിൽ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണവും വർധിക്കുകയാണെന്ന് ട്രാഫിക് അഡീഷനൽ കമ്മിഷണർ ആർ.ഹിതേന്ദ്ര പറഞ്ഞു.

  നന്മയുടെ കൈനീട്ടവുമായി ബെംഗളൂരുവിലെ ഈ അമ്മ; ശുചീകരണ തൊഴിലാളികൾക്ക് ദിനവും ചായയും ബിസ്‌ക്കറ്റും വീഡിയോ വൈറലാകുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts