സൂക്ഷിക്കുക…അത്തിബെലെയിലെ വാഹന നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ട ജോലി തട്ടിപ്പ്;4 വർഷം മുൻപ് വാർത്ത നൽകിയെങ്കിലും നിരവധി മലയാളികൾ കുടുങ്ങുന്നു.

ബെംഗളൂരു : അത്തിബെലെയിലെ പ്രസിദ്ധമായ വാഹന നിർമാണ കമ്പനിയിൽ ജോലി ഉറപ്പ് നൽകി പറ്റിക്കുന്ന ഏജൻസികളുടെ പരിപാടി ഇപ്പോഴും നിർബാധം തുടരുന്നു.

ഇത്തവണ ജോലി വാഗ്ദാനം വിശ്വസിച്ചെത്തിയ 40 മലയാളികൾ ആണ് വഞ്ചിക്കപ്പെട്ടത്.

3000-4000 രൂപ വരെ ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയതിന് ശേഷം കമ്പനിയുടെ മുന്നിൽ എത്താൻ പറയുകയായിരുന്നു.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

തുടർന്ന് ഇവിടെ ജോലിയില്ലെന്നും വഞ്ചിക്കപ്പെടുകയായിരുന്നു എന്നും തിരിച്ചറിയുകയായിരുന്നു.

ചില മലയാളി സംഘടനകളുടെ സഹായത്തോടെ ഉദ്യേഗാർത്ഥികൾ അന്നപൂർണേശ്വരി നഗർ പോലീസ്റ്റേഷനിൽ പരാതി നൽകി.

ഏജൻസി പ്രതിനിധികളെ വിളിച്ച് വരുത്തിയ പോലീസ് ഈടാക്കിയ ഫീസ് തിരിച്ച് വാങ്ങിക്കൊടുക്കുകയായിരുന്നു.

ഈ വിധത്തിലുള്ള ജോലി തട്ടിപ്പ് വർഷങ്ങളായി ഈ കമ്പനിയുടെ പേരിൽ നടക്കുന്നതാണ്, ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 4 വർഷമായി ബെംഗളൂരു വാർത്ത നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

http://h4k.d79.myftpupload.com/archives/30233

http://h4k.d79.myftpupload.com/archives/39308

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts