ഓൾഡ് മൈസൂരു ബി ജെ പി യുടെ ദിവാസ്വപ്നം മാത്രം ; സിദ്ധരാമയ്യ

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാള്‍ മാതൃകയില്‍ കര്‍ണാടകയിലെ ഓള്‍ഡ് മൈസൂര്‍ മേഖലയിലും പ്രബലകക്ഷിയാകാനുള്ള ബി ജെ പിയുടെ നീക്കം പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ.

പശ്ചിമ ബംഗാളിന്റെ നിയന്ത്രണം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാന്‍ ബി ജെ പി പല വിധത്തിലുള്ള പ്രചാരണങ്ങളായിരുന്നു തെരഞ്ഞെടുപ്പു സമയത്ത് അഴിച്ചു വിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അവര്‍ അവിടെ പരാജയപ്പെട്ടു. സമാനമായ സാഹചര്യമായിരിക്കും ഓള്‍ഡ് മൈസൂര്‍ മേഖലയിലും ബി ജെ പിക്ക് നേരിടേണ്ടി വരികയെന്നും സിദ്ധരാമയ്യ പറഞ്ഞു.

  മുട്ട കള്ളനെ തേടി വീട്ടുകാർ; ഒടുവിൽ 'ബുദ്ധിമാനായ' പ്രതിയെ കൈയോടെ പിടികൂടി ബെംഗളൂരുവിലെ കൊച്ചു മിടുക്കി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടിറങ്ങിയായിരുന്നു ബംഗാളില്‍ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ ഇതൊന്നും അവിടെ ഫലം കണ്ടില്ല. ജനങ്ങളെ വിഭിച്ചിച്ചുകൊണ്ട് നേട്ടമുണ്ടാക്കാനുള്ള ശ്രമാണ് ബി ജെ പി സംസ്ഥാന നേതൃത്വം നടത്തുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇതെല്ലാം. എന്നാല്‍ അതൊന്നും നടക്കാന്‍ പോവുന്നില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ബി ജെ പി സര്‍ക്കാര്‍ ഒരു സമുദായത്തെ ലക്ഷ്യമിടുന്നുവെന്നത് വ്യക്തമാണ്, ഇത് വിവേചനത്തിന് തുല്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ വര്‍ഗീയ വിദ്വേഷത്തിന് മൂര്‍ച്ച കൂട്ടാനാണ് ബി ജെ പി ശ്രമിക്കുന്നത്. ബെംഗളൂരുവിലെ മുസ്ലീം സമുദായത്തിലെ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സിദ്ധരാമയ്യ വ്യക്തമാക്കി.

  റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണി: മെയ്, ജൂൺ മാസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

മത്സരിക്കാന്‍ ഒരു മണ്ഡലം കണ്ടെത്താന്‍ താന്‍ പാടുപെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ബദാമിയുടെ പ്രതിനിധിയാണെന്നും അതേ സീറ്റില്‍ തന്നെ വീണ്ടും മത്സരിക്കുമെന്നും വ്യക്തമാക്കിയതാണ്. 20 അസംബ്ലി മണ്ഡലങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരവരുടെ സെഗ്‌മെന്റില്‍ നിന്ന് മത്സരിക്കാന്‍ എന്നോട് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
[masterslider id="10"]

Related posts