പ്രേക്ഷകർ ഏറ്റെടുത്ത് ‘ജന ഗണ മന’ 

കൊച്ചി: ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന ജന ഗണ മന തിയേറ്ററുകളിലെത്തി. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വളരെ റിയലിസ്റ്റിക്കായിട്ടുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയാണിതെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. പൃഥ്വിരാജിന്റെയും സുരാജിന്റെ പ്രകടനം ഒന്നിനൊന്ന് മികച്ച് നില്‍ക്കെന്നുമാണ് കമന്റുകള്‍.

സുരാജ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജന ഗണ മന.

  ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്സ് ബിജോയ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ കാർഡ് കയ്യിലുണ്ടോ? എങ്കിൽ ചില്ലറ തർക്കങ്ങൾ അവസാനിക്കുന്നു; ബിഎംടിസി ബസുകളിൽ അടിമുടി മാറുന്ന ടിക്കറ്റിംഗ് രീതി അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us