ബിഎംടിസി ഇനി ടുമോക് ആപ്പിലൂടെ

ബെംഗളൂരു: ബിഎംടിസി ടിക്കറ്റുകളും പാസുകളും ഇനി ഓൺലൈൻ ആയി ലഭിക്കും, ടുമോക് ആപ്പിലൂടെ. പൊതുഗതാഗത മേഖലയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടുമോക് ആപ്പ് പുറത്തിറക്കിയത്.

എസി, നോൺ എസി ബസുകളിലും ഈ സൗകര്യം ലഭ്യമാവും. പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ ആപ്പിൽ ലഭ്യമാണ്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയം കാണുകയാണെങ്കിൽ അവസാന മൈൽ കണക്ടിവിറ്റി ബുക്ക്‌ ചെയ്യാനുള്ള സൗകര്യവും ആപ്പിൽ ഒരുക്കും.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

ബിഎംടിസി യിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് ടുമോക് ലൂടെ ശ്രമിക്കുന്നത്. പാസ്സ് എടുക്കുന്നതിനായി പേരും മൊബൈൽ നമ്പറും നൽകുന്നതിനോടൊപ്പം സെൽഫി ചിത്രവും അപ് ലോഡ് ചെയ്യണം. 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts