16 ട്രെയിനുകൾ റദ്ദാക്കുന്നു.

ബെംഗളൂരു റെയിൽവേ ഡിവിഷനിലെ ഹിന്ദുപുരിനും പെനുകൊണ്ടയ്ക്കുമിടയിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച (മാർച്ച് 22) മുതൽ മാർച്ച് 29 വരെ 16 ട്രെയിനുകൾ റദ്ദാക്കുകയും ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും 14 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യും.

ഈ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്കും സ്റ്റാറ്റസ് സൂചിപ്പിച്ച് എസ്എംഎസുകൾ അയച്ചിട്ടുണ്ടെന്ന് ചീഫ് കൊമേഴ്‌സ്യൽ മാനേജർ (പാസഞ്ചർ സർവീസസ്) അനുപ് ദയാനന്ദ് സാധു തിങ്കളാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തിലൂടെ അറിയിച്ചു.

  'നിഗൂഢ' ഡിസ്‌കൗണ്ട്; ബെംഗളൂരുവിൽ നിങ്ങൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ നഷ്ടം ആർക്ക്? ഭക്ഷണ വിതരണ ആപ്പുകളുടെ 'രഹസ്യക്കളി' പുറത്ത്

ഇതിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിനായി റൂട്ടിലെ സ്റ്റേഷനുകളിൽ നിരന്തരമായ അറിയിപ്പുകൾ നടത്തുന്നുണ്ടെന്നും, യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വഴിതിരിച്ചുവിട്ട റൂട്ടുകളിൽ ഓടുന്ന ട്രെയിനുകളിൽ അധിക കാറ്ററിംഗ് സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പൂർണമായും റദ്ദാക്കിയതും ഭാഗികമായി റദ്ദാക്കിയതുമായ ട്രെയിനുകൾക്കുള്ള റീഫണ്ട് നിയമങ്ങൾക്കനുസൃതമായി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർണമായും റദ്ദാക്കിയ ട്രെയിനുകളിൽ ബെംഗളൂരു കന്റോൺമെന്റ്-ധർമ്മവാരം മെമു, മടക്ക ട്രെയിൻ, സെക്കന്തരാബാദ്-യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്പ്രസ്, മടക്ക ട്രെയിൻ, കെഎസ്ആർ ബെംഗളൂരു, സിഎസ്ടി (മുംബൈ) എന്നിവയ്ക്കിടയിലുള്ള ഉദ്യാൻ ഡെയ്ലി എക്സ്പ്രസ് രണ്ട് ദിശകളിലേക്കുള്ളതും ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സഹായം തരാൻ അറബി വരും, പക്ഷേ പെണ്ണുങ്ങളുടെ കൂടെ വരുന്നത് അസൈനാർ! 'അറബി അസൈനാർ' ഒടുവിൽ വലയിൽ
[masterslider id="10"]

Related posts

Click Here to Follow Us