ബെംഗളൂരു: അഞ്ച് വർഷത്തിന് ശേഷം ബെംഗളൂരുവിലുടനീളമുള്ള 34 സ്‌കൂളുകളും കോളേജുകളും നവീകരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ബിബിഎംപി തയ്യാറെടുക്കുന്നു. 2021-22 ബജറ്റിൽ 20 കോടി രൂപയും 2020-21 ബജറ്റിൽ 10 കോടി രൂപയും നഗരസഭ അനുവദിച്ചിരുന്നുവെങ്കിലും ഭരണപരമായ തടസ്സങ്ങൾ കാരണം ഫണ്ട് ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് ബിബിഎംപി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി മുഴുവൻ ഫണ്ടും അനുവദിച്ചട്ടുണ്ടെന്നും ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, അറ്റകുറ്റപ്പണികൾ ആവശ്യമുള്ള 34 സ്കൂളുകളും കോളേജുകളും ഞങ്ങൾ തിരഞ്ഞെടുത്തതായും ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു എന്നാൽ ഈ സ്കൂളുകളിൽ പലതും ഈസ്റ്റ് സോണിലാണ് സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻറോൾമെന്റിലെ വർദ്ധനവാണ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നും കഴിഞ്ഞ വർഷം 18,000 വിദ്യാർത്ഥികളുണ്ടായിരുന്നത് ഈ വർഷത്തെ പ്രവേശന കണക്കുകൾ പ്രകാരം അത് 23,000 ആയി ഉയർന്നെന്നും അടുത്ത അധ്യയന വർഷത്തിൽ ഇത് 25,000 ആയി ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണികൾക്ക് പുറമെ നഗരത്തിലെ നാല് സ്‌കൂളുകളിലായി 20 പുതിയ ക്ലാസ് മുറികളെങ്കിലും നിർമിക്കാനും ബിബിഎംപി പദ്ധതിയിടുന്നുണ്ട്. കൂടതെ പെരിഫറൽ ഏരിയകളിൽ പുതിയ സ്കൂളുകൾ നിർമ്മിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ഞങ്ങൾ ബജറ്റ് വിഹിതത്തിനായി അഭ്യർത്ഥിച്ചട്ടുണ്ടെന്നും അതിനനുസരിച്ച് ജോലികൾ ആസൂത്രണം ചെയ്യുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.