ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി സഹനടിയെ ബലാത്സംഗം ചെയ്ത കേസിൽ കന്നഡ സിനിമാ നിർമ്മാതാവും നടനുമായ വിജയഭാർഗവ് എന്ന ഹർഷവർദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ‘വിഷൻ 2023’ എന്ന ചിത്രത്തിൽ പ്രധാന താരമായി അഭിനയിച്ചിട്ടുണ്ട്.
പ്രതിയുമായി രണ്ട് വർഷമായി സൗഹൃദമുണ്ടായിരുന്നതായി സഹനടി മൊഴി നൽകിയിട്ടുണ്ട്. തുടന്ന് തന്നെ
വിവാഹവാഗ്ദാനം നൽകി രണ്ടുവർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി പറഞ്ഞു. എന്നാൽ വിവാഹത്തിന് യുവതി നിർബന്ധിച്ചപ്പോൾ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് നിർമ്മാതാവ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ നടി അന്നപൂർണേശ്വരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഐപിസി സെക്ഷൻ 417 (വഞ്ചന), 376 (ബലാത്സംഗം), 504 (മനഃപൂർവമായ അപമാനവും പ്രകോപനവും), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനുപുറമെ ഡിജിറ്റൽ, മെറ്റീരിയൽ, ഭൗതിക തെളിവുകൾ എന്നിവയും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിക്കി. അറസ്റ്റ് ചെയ്ത പ്രതിയായ നിർമ്മാതാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.