ബെംഗളൂരുവിൽ 700-ലധികം പോലീസുകാർക്ക് കൊവിഡ് പോസിറ്റീവ്

ബെംഗളൂരു: 700-ലധികം പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ദൈനംദിന പോലീസിംഗിനെ ഒരു പരിധിവരെ ബാധിക്കുന്നുണ്ട്.  എന്നിരുന്നാലും, സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച വരെ നഗരത്തിൽ 731 പോലീസുകാർക്കാണ് രോഗം ബാധിച്ചത്. 731 പേരിൽ 38 പെരെ ഡിസ്ചാർജ് ചെയ്തു,

നിലവിൽ ഇപ്പോൾ 693 സജീവ കേസുകളാണുള്ളത്. സെൻട്രൽ ക്രൈംബ്രാഞ്ച് ഉൾപ്പെടെ എല്ലാ ഡിവിഷനുകളിലും യൂണിറ്റുകളിലും കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ വെസ്റ്റ് ഡിവിഷനാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 180 ലധികം ഉദ്യോഗസ്ഥർക്കാണ് വെസ്റ്റ് ഡിവിഷനിൽ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്.

  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

പോലീസ് സേനയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർധനവ് സിറ്റി പോലീസിംഗിനെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരുടെ ആരോഗ്യത്തിന് മുൻഗണന നൽകാനാണ് മുതിർന്ന ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. എന്നാൽ പോലീസ് സ്റ്റേഷനുകളും പോലീസ് വാഹനങ്ങളും ദിവസേന അണുവിമുക്തമാക്കുക, പോലീസ് ഉദ്യോഗസ്ഥർ മുഖാവരണം ധരിക്കുക, സ്റ്റേഷൻ സന്ദർശിക്കുന്നവരിൽ നിന്ന് ശാരീരിക അകലം പാലിക്കുക തുടങ്ങിയ എല്ലാ എസ്‌ഒ‌പികളും കർശനമായി പാലിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് വ്യക്തമായ നിർദ്ദേശം നൽകിയാട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
[masterslider id="10"]

Related posts

Click Here to Follow Us