രണ്ട് പുതിയ പോലീസ് കമ്മീഷണറേറ്റുകൾ ഉദ്ഘാടനം ചെയ്ത് മുഖ്യന്ത്രി സ്റ്റാലിൻ.

m.k stalin

ചെന്നൈ: ഷോളിംഗനല്ലൂരിലെ താംബരം കമ്മീഷണറേറ്റും ആവടിയിലെ തമിഴ്നാട് സ്പെഷ്യൽ പോലീസ് II ബറ്റാലിയൻ കാമ്പസിലെ ആവഡി കമ്മീഷണറേറ്റും സെക്രട്ടേറിയറ്റിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.

ചെന്നൈയിലെ സബർബൻ കമ്മീഷണറേറ്റുകൾ കുറ്റകൃത്യങ്ങൾ തടയുന്നതിനും മെച്ചപ്പെട്ട ട്രാഫിക് മാനേജ്‌മെന്റിനും പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനും സഹായിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിയിലൂടെ പറയുന്നു.

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള മുതിർന്ന ഐപിഎസ് ഓഫീസർമാരായ എം രവി, സന്ദീപ് റായ് റാത്തോഡ് എന്നിവരെയാണ് യഥാക്രമം താംബരത്തിന്റെയും ആവഡിയുടെയും പോലീസ് കമ്മീഷണർമാരായി നിയമിച്ചിരിക്കുന്നത്.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

2021 സെപ്തംബർ 13 ന്, മറ്റ് മെട്രോ നഗരങ്ങളുടെ മാതൃകയിൽ ഗ്രേറ്റർ ചെന്നൈ പോലീസിനെ മാറ്റിമറിക്കാനും കുറ്റകൃത്യങ്ങളുടെ രീതികളും സുരക്ഷാ സാഹചര്യങ്ങളും മാറ്റുന്നത് പോലുള്ള വശങ്ങൾ പരിഗണിച്ച് താംബരത്തും ആവഡിയിലും കമ്മീഷണറേറ്റുകൾ സ്ഥാപിക്കുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. താംബരം,

പള്ളിക്കരനൈ എന്നീ രണ്ട് പോലീസ് ജില്ലകളായി തിരിച്ചിരിക്കുന്ന ഇരുപത് പോലീസ് സ്റ്റേഷനുകൾ താംബരം കമ്മീഷണറേറ്റിന് കീഴിലാണ് വരുന്നത്. 25 പോലീസ് സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന ആവാദി കമ്മീഷണറേറ്റിൽ ആവഡി, റെഡ് ഹിൽസ് എന്നീ രണ്ട് പോലീസ് ജില്ലകളുണ്ട്.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

സെന്റ് തോമസ് മൗണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സബർബൻ പോലീസ് കമ്മീഷണറേറ്റ്, 2006-2011 ഡിഎംകെ ഭരണകാലത്ത് രൂപീകരിച്ചിരുന്നു, പിന്നീട് 2011 ൽ എഐഎഡിഎംകെ അധികാരം പിടിച്ചപ്പോൾ അത് ചെന്നൈ സിറ്റി പോലീസുമായി ലയിപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
[masterslider id="10"]

Related posts