50 കോടിക്ക് മുകളിലുള്ള സർക്കാർ ടെൻഡറുകൾ പരിശോധിക്കാൻ സമിതി

ബെംഗളൂരു : സർക്കാർ ജോലികളുടെ ടെൻഡറിങ്ങിൽ സുതാര്യത കൊണ്ടുവരുന്നതിനും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുമായി 50 കോടിയും അതിനുമുകളിലും വിലയുള്ള ടെൻഡറുകൾ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.

തിങ്കളാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കൂടാതെ സാമ്പത്തിക, സാങ്കേതിക മേഖലകളിൽ പ്രാവീണ്യമുള്ള രണ്ട് അംഗങ്ങളും സമിതിയിലുണ്ടാകും. 50 കോടി രൂപയോ അതിൽ കൂടുതലോ വിലയുള്ള എല്ലാ ടെൻഡറുകളും കമ്മിറ്റിക്ക് മുമ്പാകെ പോകുമെന്നും അവ 15 ദിവസത്തിനുള്ളിൽ ക്ലിയർ ചെയ്യണമെന്നും സംസ്ഥാന നിയമ, പാർലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts