മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കൊലപ്പെടുത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

ബെം​ഗളുരു; മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

വിത്സൻ ​ഗാർഡൻ സ്വദേശികളായ ഡേവിഡ് (24) ആണ് പെൺകുട്ടിയെ വർഷങ്ങളായി ശല്യം ചെയ്തിരുന്നത്. ഇയാളുടെ 4 സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

ഏതാനും ദിവസം മുൻപ് പെൺകുട്ടിയുടെ വീടിന് മുന്നിൽ വച്ച് ഡേവിഡ് പിറന്നാൾ ആഘോഷം നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം, ഇത് പെൺകുട്ടിയുടെ പിതാവ് ചോദ്യം ചെയ്തു.

  ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ

പിറന്നാൾ ആഘോഷം ചോദ്യം ചെയ്തതോടെ പെൺകുട്ടിയുടെ അച്ഛനും ഡേവിഡും സുഹൃത്തുക്കളും തമ്മിൽ വാക്കേറ്റം നടന്നു, തുടർന്ന് മാരകായുധങ്ങളുമായി ഇവർ വീടുകയറി ആക്രമിക്കുകയായിരുന്നു.

തുടർന്നാണ് പിതാവ് പോലീസിൽ പരാതി നൽകിയത്. പോലീസ് ഇവരെ കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു, ചോദ്യം ചെയ്യലിൽ ഇതിന് മുൻപ് പിതാവിനെ കൊലപ്പെടുത്താൻ ഇവർ ശ്രമം നടത്തിയിരുന്നതായും വെളിപ്പെടുത്തി.

  വിവാഹം നടക്കാത്തതിൽ മനംനൊന്ത് സംസ്ഥാനത്ത് രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!" ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ
[masterslider id="10"]

Related posts

Click Here to Follow Us