ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ? “ലേലു അല്ലു”പറഞ്ഞ് തടി തപ്പി ടെക്ക് ഭീമൻ; കേസ് പിൻവലിച്ചു.

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവുംമോശം ഭാഷ ഏതാണെന്ന ചോദ്യത്തിന് കന്നഡ എന്ന് ഉത്തരം നൽകിയ ഗൂഗിൾ സെർച്ചിൻ്റെ റിസൾട്ടിനെതിരെ ഏതാനും മാസങ്ങൾക്ക് മുമ്പ് വൻ പ്രതിഷേധം ഉയർന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അഴിമതിവിരുദ്ധ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റ് നൽകിയ കേസ് പിൻ വലിക്കാൻ തീരുമാനിച്ചു.

വിഷയത്തിൽ ഗൂഗിൾ ഇന്ത്യ മാപ്പു പറഞ്ഞതിനാലാണ് പരാതി പിൻവലിക്കുന്നത്.

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സച്ചിൻ മഗദം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

  ശ്രീനന്ദ മടങ്ങി; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

ഏറ്റവുംമോശം ഭാഷ ഏത് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ദക്ഷിണേന്ത്യയിൽ 40 മില്യൺ ജനങ്ങൾ സംസാരിക്കുന്ന കന്നഡ എന്ന ഉത്തരം കാണിച്ചത്, ജൂൺ 3 ന് ആയിരുന്നു സംഭവം.

ഒരു സ്വകാര്യ വെബ്‌സൈറ്റിൽ നൽകിയ വിവരമായിരുന്നു ഗൂഗിൾ ഉത്തരമായി ഗൂഗിൾ നേരിട്ട് നൽകുകയായിരുന്നു.

ആ വെബ് സൈറ്റിനെ ആളുകൾ റിപ്പോർട്ട് ചെയ്തു.

സ്ക്രീൻഷോർട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് കന്നഡിഗർ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധം അഴിച്ചുവിട്ടു.

  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി

സാഹചര്യം ശരിയല്ലെന്ന് മനസ്സിലാക്കിയ ഗൂഗിൾ അന്ന് വൈകീട്ട് തന്നെ ഉത്തരം നീക്കംചെയ്ത് മാപ്പു ചോദിച്ചിരുന്നു.

http://h4k.d79.myftpupload.com/archives/67421

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഭാര്യ വഞ്ചിച്ചു, മക്കൾക്ക് വേണ്ടി ഒരേ വീട്ടിൽ'; വൈറലായ യുവാവിന്റെ കുറിപ്പ് കുടുംബബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ച് ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us