ആശ്വാസം പകർന്ന് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

Covid Karnataka

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനും താഴെയെത്തി. ശനിയാഴ്ച വൈകീട്ട് ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ശതമാനമാണ്. ഒന്നര മാസത്തിലധികം പിന്നിട്ടശേഷമാണ് സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് താഴെയെത്തുന്നത്.

ഏപ്രിൽ 13-ന് 7.20 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15-ന് ഇത് 11.38 ശതമാനത്തിലെത്തി. 14,738 പേർക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

തുടർന്ന് രോഗവ്യാപനത്തിന്റെ തോത് കൂടിവരുകയായിരുന്നു. ഏപ്രിൽ 30-ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.44 ശതമാനത്തിലെത്തി. മേയ് മൂന്നിന് ഇത് 29.80 ആയി. 44,438 പേർക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്.

മേയ് പത്തിന് 31.66 ആയും മേയ് 15-ന് 35.20 ആയും വർധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയെത്തിയാലേ ലോക്ഡൗൺ നീക്കാൻ പാടുള്ളൂവെന്നാണ് കോവിഡ് സാങ്കേതിക സമിതി സർക്കാരിന് നൽകിയ നിർദേശം.

  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്

കഴിഞ്ഞദിവസം, ലോക്ഡൗൺ നീട്ടിയ തീരുമാനമറിയിച്ചപ്പോൾ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. രോഗവ്യാപനം അഞ്ചു ശതമാനത്തിൽ താഴെയെത്തിയാൽ നിയന്ത്രണങ്ങൾ നീക്കുമെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts