നായയോട് പ്രതികാരം; ഓടുന്ന ബൈക്കിന് പിന്നിൽ നായയെ കെട്ടിവലിച്ച് കൊണ്ടുപോയവർ പിടിയിൽ

ബെംഗളൂരു: ബൈക്കിനു പിന്നില്‍ നായയെ കെട്ടിവലിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെയാണ് മംഗളൂരു പോലീസിന്റെ പിടിയിലായത്.

മംഗളൂരു കൊന്‍ചാടിയിലെ ഡോക്ടറുടെ ഫാം ഹൗസിലെ ജീവനക്കാരനായ കലബുറഗി സ്വദേശിയായ ഏരയ്യയും പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമാണ്  പിടിയിലായത്.

നായ ചെരുപ്പ് കടിച്ചുപറിച്ചതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന് മംഗളൂരു ഡി.സി.പി ഹരിറാം ശങ്കര്‍ പറഞ്ഞു. ബൈക്കിന് പിന്നില്‍ നായയെ കെട്ടിയിട്ട് ഒരു കിലോ മീറ്ററോളം വലിച്ചു കൊണ്ടുപോകുകയായിരുന്നു.

  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്

സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ദുരന്ത നിവാരണ നിയമ പ്രകാരവും പോലീസ് കേസെടുത്തു.

ദേഹത്ത് നിന്നും രക്തം വാര്‍ന്ന രീതിയില്‍ നായ പോകുന്നത് കണ്ടവര്‍ ആനിമല്‍ കെയര്‍ ട്രസ്റ്റില്‍ വിവരം അറിയിക്കുകയായിരുന്നു. നായയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts