മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയ്ക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി ജനതാദൾ (സെക്കുലർ) മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ  ബുധനാഴ്ച അറിയിച്ചു.

എന്റെ ഭാര്യ ചെന്നമ്മക്കും എനിക്കും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഞങ്ങൾ സ്വയം നിരീക്ഷണത്തിൽ പോകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളുമായിസമ്പർക്കത്തിൽ ഉള്ള  എല്ലാവരോടും കോവിഡ് ടെസ്റ്റ് ചെയ്യുവാൻ  ഞാൻ അഭ്യർത്ഥിക്കുന്നു, ”എന്ന് അദ്ദേഹംട്വീറ്റ് ചെയ്തു.

  ഇലക്ട്രോണിക് സിറ്റിയിലെ നിലാദ്രി റോഡിലൂടെയുള്ള യാത്ര നരകതുല്യം: ഉദ്യോഗസ്ഥരുടെയും പിജി നിവാസികളുടെ കഷ്ടപ്പാട് നോക്കൂ; വീഡിയോ

87 കാരനായ നേതാവ് പാർട്ടി പ്രവർത്തകരോടും അഭ്യുദയകാംക്ഷികളോടും ഉചിതമായ മുൻകരുതലുകൾസ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

മുൻ പ്രധാനമന്ത്രിയുമായി സംസാരിച്ചതായും, അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആരോഗ്യത്തെക്കുറിച്അന്വേഷിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “മുൻ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡ ജിയോട്സംസാരിക്കുകയും അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു, ”എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലം മുന്നിൽക്കണ്ട് തടാക നവീകരണം; നഗരത്തിൽ വെള്ളപ്പൊക്കം തടയാൻ കർശന നടപടികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൃദയാഘാതത്തെ തുടർന്ന് കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us