കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് പിന്നാലെ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാൻ നീക്കം

ബെംഗളൂരു: നഞ്ചൻകോടിൽ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാൻ നീക്കം. കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായാണ്  പരിശോധന വിപുലീകരിക്കാൻ മൈസൂരു ജില്ലാ ഭരണകൂടത്തിന്റെ ഈ നീക്കം.

എത്രയുംവേഗം ചെക്‌പോസ്റ്റ് ഒരുക്കി പരിശോധന ആരംഭിക്കുമെന്ന് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരി പറഞ്ഞു. ജില്ലയിലെ കോവിഡ് സ്ഥിതിഗതികളെക്കുറിച്ച് നിരന്തരം വിലയിരുത്തുന്ന ഡെപ്യൂട്ടി കമ്മിഷണർ പുതിയ മാർഗനിർദേശങ്ങൾ ഇറക്കാൻ ആലോചിക്കുന്നുണ്ട്.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

ഇതിന്റെ ഭാഗമായാണ് കേരളത്തിൽനിന്നുള്ളവരുടെ നെഗറ്റീവ് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഒരിക്കൽകൂടി പരിശോധിക്കാൻ നഞ്ചൻകോട് ടൗണിനുസമീപം മറ്റൊരു ചെക്‌പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.

കൂടാതെ കേരളത്തിലേക്ക് സർവീസ് നടത്തുന്ന കർണാടക.ആർ.ടി.സി. ബസ് കണ്ടക്ടർമാർ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

യാത്രക്കാരുമായി നിരന്തരം ഇടപഴകുന്നവരായതിനാലാണ് കണ്ടക്ടർമാർക്ക് പരിശോധന നിർബന്ധമാക്കാൻ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts