ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ദിശമാറി എതിര്‍ ദിശയിലെ മറ്റൊരു കാറുമായി വീണ്ടും കൂട്ടിയിടിച്ചു;ദേശീയപാതയില്‍ നടന്ന അപകടത്തില്‍ 2 മരണം.

ബെംഗളൂരു: ചിത്രദുര്‍ഗയ്ക്ക് സമീപം ദേശീയപാത 13 ല്‍ നടന്ന വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു.

എസ്.യു.വില്‍ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബത്തിലെ രണ്ട് പേരാണ് അപകടത്തില്‍  മരിച്ചത്.ശംഭുലിംഗപ്പ (54) അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു,ശോഭ റാണി (34) ചിത്ര ദുര്‍ഗ ജില്ല ആശുപത്രിയില്‍ വച്ചുമാണ് മരണത്തിന് കീഴടങ്ങിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് ബന്ധുവായ ലോഹിത് റെഡ്ഡി ആയിരുന്നു.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ഇവരുടെ വാഹനം എതിര്‍ ദിശയില്‍ വരികയായിരുന്ന ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു തുടര്‍ന്ന് ദിശമാറിയ എസ്.യു.വി എതിര്‍ ദിശയില്‍ വന്നിരുന്ന മറ്റൊരു ചെറു കാറുമായി കൂട്ടിയിടിച്ചു.

ഇവര്‍ ഒരു പെണ്ണുകാണല്‍ ചടങ്ങിനു വേണ്ടി പോകുകയായിരുന്നു,ഓടിച്ചിരുന്നു ബന്ധുവായ മദന്‍ റെഡ്ഡി.

രണ്ടു വാഹനങ്ങളിലുമായി 7 പേര്‍ക്ക് പരിക്കേറ്റു,ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.രണ്ട് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

സ്ഥലത്തെത്തിയ പോലീസ് രണ്ടു വാഹനങ്ങളുടെയും അധികവേഗത ആണ് അപകടത്തിനു കാരണം എന്ന് കണ്ടെത്തി ,രണ്ടു ഡ്രൈവര്‍മാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts