ബെംഗളൂരു നഗരത്തിൽ 19 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടി.

ബെംഗളൂരു : നഗരത്തിൽ രോഗികളുടെ എണ്ണം വര്ധിക്കുന്നതോടൊപ്പം കണ്ടൈൻമെന്റ് സോണുകളുടെ എണ്ണവും ദിനംപ്രതി ഉയരുന്നു.

ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 19പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ ഉണ്ടായിട്ടുണ്ട്.

ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 477ആയി.

ജൂൺ 23 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 458 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്.

ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. 118 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ് ഇവിടെ ഉള്ളത്. 10 കണ്ടൈൻമെന്റ് സോണുകൾ ഉള്ള ദാസറഹള്ളി ബി ബി എം പി സോണിൽ ആണ് ഏറ്റവും കുറവ് ഉള്ളത്. ബൊമ്മനഹള്ളി -62, ഈസ്റ്റ് -76, മഹാദേവപുര -49, രാജരാജേശ്വരി നഗർ – 41, വെസ്റ്റ് – 97, യെലഹങ്ക -24 എന്നിങ്ങനെ മറ്റ് ബി ബി എം പി സോണുകളിലെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം. ബി ബി എം പി മീഡിയ ബുള്ളറ്റിൻ പ്രകാരം നഗരത്തിലെ 46 അപ്പാർട്മെന്റുകൾ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
  യാത്രാസമയം പകുതിയായി കുറയും; ബെംഗളൂരു നിവാസികൾ കാത്തിരുന്ന ഈ റൂട്ടിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് അനുമതി

അതെ സമയം കണ്ടൈൻമെന്റ് സോണുകൾ ഏതെല്ലാം സ്ഥലങ്ങളിൽ ആണെന്നുള്ള വിവരങ്ങൾ ഇന്നലെ ഇറങ്ങിയ ബി ബി എം പി ബുള്ളറ്റിനിലും പുറത്തുവിട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us