മോഡി സര്‍ക്കാരിലെ മന്ത്രിക്കെതിരെ ആദ്യ അഴിമതി ആരോപണം;അരുണാചല്‍ ഹൈഡ്രോ പ്രൊജക്റ്റ്‌ ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു കേന്ദ്രമന്ത്രി കിരണ്‍ റിജുവിനെതിരെ വിജിലന്‍സ്.

ന്യൂഡല്‍ഹി : കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരണ്‍ റിജുവിനും അദ്ധേഹത്തിന്റെ ബന്ധുവും കോണ്ട്രാക്ടറുമായ ഗോബോയി റിജു വിനും നോര്‍ത്ത് ഈസ്റ്റെന്‍ ഇലക്ട്രിക്‌ പവര്‍ കോര്‍പറേഷന്‍ (NEEPC)നിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും എതിരെ വിജിലെന്‍സ് റിപ്പോര്‍ട്ട്‌.600 മെഗാ വാട്ട് വൈദ്യുതി നിര്‍മിക്കുന്നതിനായി അരുണാചല്‍ പ്രദേശില്‍ നിര്‍മ്മിക്കുന്ന രണ്ടു വലിയ അണക്കെട്ടിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നതായാണ് പൊതുമേഖല സ്ഥാപനങ്ങളുടെ വിജിലന്‍സ് ഓഫീസര്‍ 129 പേജുകള്‍ ഉള്ള തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഈ വാര്‍ത്ത‍ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കമെന്ഗ് ഹൈഡ്രോ ഇലക്ട്രിക്‌ പ്രൊജക്റ്റ്‌ (Kameng Hydro Electric Project) ന്റെ എം ഡി യുടെയും ചെയര്‍ മാന്റെയും പേരുകള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.ഈ റിപ്പോര്‍ട്ട്‌ സി വി ഓ സതീഷ്‌ വര്‍മ .സി ബി ഐ ക്കും സി വി സിക്കും പവര്‍ മിനിസ്ട്രി ക്കും ഈ മാസം ജൂലൈയില്‍ സമര്‍പ്പിച്ചു.രണ്ടു ക്രമക്കേടുകള്‍ സി ബി ഐ ക്ക് മനസ്സിലായിട്ടുണ്ട് എങ്കിലും ഇതുവരെ ,സി ബി ഐ ഇതുവരെ എഫ് ഐ ആര്‍ സമര്‍പ്പിച്ചിട്ടില്ല.

ഗുജറാത്ത്‌ കേഡറില്‍ ഉള്ള ഐ പി എസ് ഓഫീസര്‍ ആയ സതീഷ്‌ വര്‍മ്മയെ ഈ റിപ്പോര്‍ട്ടിന് ശേഷം ത്രിപുര യിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

  രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചനെലുകളുടെ ചോദ്യത്തിന് “വളരെ പരുഷമായാണ് “മന്ത്രി മറുപടി നല്‍കിയത്.”ഇത്തരം വാര്‍ത്തയുമായി വരാന്‍ നിങ്ങള്ക്ക് നാണം തോന്നുന്നില്ലേ ,ജനങ്ങളെ സേവിക്കുന്നത് എങ്ങിനെ കുറ്റമാകും” എന്ന് ദേശീയ ചാനലുകളോട് പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്' ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us