കർണാടക-കേരള അതിർത്തി അടച്ച വിഷയത്തിൽ നൽകിയ ഹർജി സുപ്രീം കോടതി തീർപ്പാക്കി.

ന്യൂഡൽഹി: കോവിഡ് ലോക്ഡൗണിനെ തുടർന്ന് അടച്ച കേരള-കർണാടക അതിർത്തി തുറക്കാൻ ധാരണയായെന്നു കേന്ദ്ര സർക്കാർ.

സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച ഹർജി പരിഗണിക്കവേയാണു
കേന്ദ്രം നിലപാട് അറിയിച്ചത്.

കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ
നൽകിയ ഹർജി സുപ്രീംകോടതി
തീർപ്പാക്കി.

  വീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയെ എടുത്തെറിഞ്ഞു, പരിക്ക്

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണു ഹർജി പരിഗണിച്ചത്.

കോവിഡ് ബാധയില്ലാത്ത മറ്റ് അസുഖബാധിതരെ അതിർത്തി കടത്തിവിടാമെന്നു കർണാടക അറിയിച്ചതായി മുഖ്യമന്ത്രി
പിണറായി വിജയൻ കഴിഞ്ഞദിവസം
പ്രതികരിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും
കേരളത്തിലെയും കർണാടകയിലെയും ചീഫ് സെക്രട്ടറിമാരും വിഷയത്തിൽ
ചർച്ച നടത്തി ധാരണയിൽ എത്തിയെന്നാണു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചത്.

  വീണ്ടും വില കൂട്ടി; എൽ.പി.ജി സിലിണ്ടർ വില വർധിപ്പിച്ച

അടിയന്തര ചികിത്സ വേണ്ടവർക്കു കേരളത്തിൽനിന്നു കർണാടകയിലെ
ആശുപത്രികളിലേക്കു പോകുന്നതിനും
അവശ്യ വസ്തുക്കൾ കൊണ്ടുപോകുന്നതിനും തടസ്സമില്ലെന്നും പ്രോട്ടോക്കോൾ തയാറാക്കിയിട്ടുണ്ടെന്നും തുഷാർ മേത്ത വ്യക്തമാക്കി.

വിഷയത്തിൽ ഇടപെടാൻ കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കു സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.

തുടർന്ന് രണ്ട് സംസ്ഥാനത്തേയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!
[masterslider id="10"]

Related posts

Click Here to Follow Us