ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു!

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സനാതൻ സൻസ്തയുടെ പ്രവർത്തകനായ റുഷികേഷ് ദിയോദികർ എന്ന മുരളിയെ കർണാടക പോലീസ് പിടികൂടി.

http://bangalorevartha.in/archives/18505

ജാർഖണ്ഡിലെ ധൻബാദിൽവെച്ചാണ് ഇയാളെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലയാളികൾക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്തതും പരിശീലനവും തോക്കുകളും നൽകിയതും ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

http://bangalorevartha.in/archives/7269

സനാതൻ സൻസ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളയാളാണ് മുരളി. കൊലപാതകത്തിനായുള്ള ഗൂഡാലോചന നടത്തിയവരില്‍ പ്രധാനിയെന്നാണ് പോലീസ് മുരളിയെ വിലയിരത്തുന്നത്. ധന്‍ബാദ് ജില്ലയിലെ കത്രയിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

http://bangalorevartha.in/archives/22245

സംശയങ്ങളെത്തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ബാംഗ്ലൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തതായി ജാർഖണ്ഡ് ഡിജിപിയും വ്യക്തമാക്കിയിട്ടുണ്ട്.

http://bangalorevartha.in/archives/11994

ക്രതയിലെ ഒരു പെട്രോൾ പബ്ബിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. പ്രതി എത്രനാളായി ഇവിടെയന്നത് വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച അയാളെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും’ ജാർഖണ്ഡ് ഡിജിപി കെഎൻ ചൗബെ പറഞ്ഞു.

http://bangalorevartha.in/archives/19072

കേസില്‍ 18 പേരെയാണ് അന്വേഷണ സംഘം ഇതുവരെ പ്രതിചേര്‍ത്തിട്ടുള്ളത്. 2017 സെപ്തംബര്‍ 25നാണ് മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെ അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തിയത് ബെംഗളൂരുവിലെ വീടിന് മുന്നില്‍വെച്ചായിരുന്നു അവർ വെടിയേറ്റ് കൊല്ലപ്പെട്ടത്.

http://bangalorevartha.in/archives/28542

http://bangalorevartha.in/archives/9067

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us