മലയാളിയെ മജസ്റ്റിക്കിലുള്ള ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു : മജസ്റ്റിക്കിലെ ഗാന്ധിനഗറിലെ ഹോട്ടൽ മുറിയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.

മുംബൈയിൽ സ്ഥിരതാമസക്കാരനായ ഒറ്റപ്പാലം കണ്ണിയംപുറം ചക്കമലയത്ത് അനിൽ സി നായർ (46) ആണ് മരിച്ചത്.

സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ അനിൽ ജോലി ആവശ്യത്തിനായി ആണ് ആറിന് രാത്രി ബാംഗ്ലൂരിലെത്തിയത് .

രണ്ടുദിവസമായി മുറിയിൽ നിന്ന് പുറത്ത് കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

  വിജയ്​യുടെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണഭിപ്രായം?’; ചോദ്യത്തിന് മാസ് മറുപടിയുമായി മമ്മൂട്ടി

തുടർന്ന് പോലീസെത്തി മുറി തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം വിക്റ്റോറിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചതിനുശേഷം പോസ്റ്റ്മോർട്ടം നടത്തി സ്വദേശമായ ഒറ്റപ്പാലത്തേക്ക് കൊണ്ടുപോയി.

ഭാര്യ : ദീപ, മക്കൾ : അഭിനവ്, ആര്യ നന്ദ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us