കണ്ണൂർ വിമാനത്താവളത്തിലേക്ക് കർണാടക ആർ.ടി.സി. പ്രഖ്യാപിച്ച ഫ്ലൈബസ് സർവീസ് കേരളത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ വൈകുന്നു

ബെംഗളൂരു: കണ്ണൂരിനോടടുത്തുള്ള കുടക്, വിരാജ്‌പേട്ട, മടിക്കേരി ഭാഗങ്ങളിലെ യാത്രക്കാരെ ലക്ഷ്യമിട്ടാണ് കർണാടകം കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈബസ് പ്രഖ്യാപിച്ചത്. സർവീസ് നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് കർണാടക ഗതാഗതവകുപ്പ് കത്തയച്ചിരുന്നെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിച്ചില്ല.

കുടക്, മഡിക്കേരി, വിരാജ്‌പേട്ട ഭാഗങ്ങളിലെ യാത്രക്കാർക്ക് ബെംഗളൂരു വിമാനത്താവളത്തെക്കാൾ അടുത്തുള്ളത് കണ്ണൂർ വിമാനത്താവളമാണ്. ഭാവിയിൽ ഈ ഭാഗങ്ങളിലുള്ളവർ വിമാനയാത്രയ്ക്ക് കണ്ണൂരിനെയാകും ആശ്രയിക്കുക.

  ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ മരിച്ചു; വിഷമം സഹിക്കാനാവാതെ മനംനൊന്ത് യുവതി ജീവനൊടുക്കി

കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈബസ് വേണമെന്നാവശ്യപ്പെട്ട് മുമ്പ് കുടക് പാസഞ്ചേഴ്‌സ് ഫോറം കർണാടക ആർ.ടി.സി.ക്ക് കത്തയച്ചിരുന്നു. ഈ സർവീസ് നടത്താൻ കോഴിക്കോട് വിമാനത്താവളവും കണ്ണൂർ വിമാനത്താവളവുമാണ് കർണാടക ആർ.ടി.സി.യുടെ പരിഗണനയിലുണ്ടായിരുന്നത്.

മൈസൂരു, ഗോണിക്കുപ്പ, വിരാജ്‌പേട്ട, മാക്കൂട്ടം, ഇരിട്ടി പാതയിലാകും ഫ്ലൈബസ് സർവീസ് നടത്തുക. മൾട്ടി ആക്‌സിൽ വോൾവോ ബസുകളാണ് ഉപയോഗിക്കുക. ശൗചാലയം, ലെതർ സീറ്റ്, വിമാനങ്ങളുടെ വരവ്/പുറപ്പെടൽ സമയം കാണിക്കുന്ന ഡിസ്‌പ്ലേ ബോർഡ്, അത്യാധുനിക ശീതീകരണം തുടങ്ങിയവയാണ് ഫ്ലൈബസിന്റെ പ്രത്യേകതകൾ.

  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!

നിലവിൽ കർണാടക ആർ.ടി.സി. ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് മംഗളൂരു, മൈസൂരു, മടിക്കേരി, സേലം, കുന്ദാപുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഫ്ലൈബസ് സർവീസ് നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു
[masterslider id="10"]

Related posts