ഉപതിരഞ്ഞെടുപ്പ്: മറ്റൊരു ഓപ്പറേഷനുമായി ബി.ജെ.പി, സഖ്യമുണ്ടാക്കാൻ കോൺഗ്രസ്സും ജെ.ഡി.എസും!!

ബെംഗളൂരു: സംസ്ഥാനത്ത്  15 നിയമസഭ സീറ്റുകളിലേക്ക് നാളെയാണ് വോട്ടെടുപ്പ്. ഇതിനിടെ ബിജെപി വീണ്ടും മറ്റൊരു ഓപ്പറേഷന് ശ്രമിക്കുന്നതായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടറാവു ആരോപിച്ചു.

എന്നാൽ ഇത് വോട്ടർമാർ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് ബിജെപി ഈ നീക്കം നടത്തുന്നത്. അവർ നടത്തിയ സർവേയിൽ ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റൊരു അട്ടിമറി ശ്രമം നടത്തുകയാണ് ബിജെപി. എന്നാൽ ജനം ഇത് അംഗീകരിക്കില്ല. അവരിൽ നിന്ന് വലിയ പ്രതികരണം ഉണ്ടാകും. അപ്പോൾ സംസ്ഥാനത്ത് കാര്യങ്ങൾ നിയന്ത്രണാധീതമാകും. അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ജെഡിഎസുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് തങ്ങൾ ഇപ്പോൾ 15 സീറ്റിലും ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്ന് ദിനേശ് ഗുണ്ടറാവു മറുപടി നൽകി. തിരഞ്ഞെടുപ്പിന് ശേഷം എന്ത് ചെയ്യുമെന്ന് പറയാനാകില്ല. തങ്ങളുടെ സീറ്റുകൾ നിലനിർത്തുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിലും ബി ജെ പി കോൺഗ്രസ്സും ജനതാദൾ എസ്സും വിട്ട് തങ്ങൾക്കൊപ്പം ചേർന്ന വിമതരെയാണ് മത്സരിപ്പിക്കുന്നത്. ഈ സീറ്റുകളിലെല്ലാം മൂന്ന് പാർട്ടികളും പരസ്പരം മത്സരിക്കുകയാണ്. എന്നാൽ ബി ജെ പി യെ പരാജയ പെടുത്താൻ കോൺഗ്രസ്സും ദള്ളും പരസ്പരം സഹായിക്കുന്നെന്ന് ബിജെപി ആരോപിക്കുന്നു.

  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!

അതേ സമയം ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരാജയ പെട്ടാൽ വീണ്ടും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്സും ദള്ളും നീക്കം തുടങ്ങിയിട്ടുണ്ട്. ഡി കെ ശിവകുമാറും കുമാര സ്വാമിയും തമ്മിൽ ചർച്ച നടത്തിയതായാണ് വിവരം.

എന്നാൽ മുൻ പ്രധാനമന്ത്രിയും ജെഡി എസ് നേതാവുമായ ദേവഗൗഡ ജെ ഡി എസ് പ്രതിപക്ഷത്തിരിക്കണമെന്ന അഭിപ്രായത്തിലാണ്. എന്തായാലും വോട്ടെണ്ണലിന് ശേഷം സഖ്യം സംബന്ധിച്ച തീരുമാനമെടുക്കാമെന്ന നിലപാടിലാണ് മുൻ മുഖ്യമന്ത്രി കുമാരസ്വാമി.

എന്നാൽ 15 മണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്നും ഫെബ്രുവരിയിൽ തന്റെ സർക്കാർ കർഷക സൗഹൃദ ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി യെഡിയൂരപ്പ അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts