സ്ത്രീകളുടെ സുരക്ഷ ശക്തമാക്കി ബെംഗളൂരു പോലീസ്!!

ബെംഗളൂരു: സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കീഴിൽ പ്രത്യേകവിഭാഗം രൂപവത്കരിച്ചു.

ഹെൽപ്പ്ലൈൻ സേവനവും ‘ബി.സി.പി. സുരക്ഷ’ മൊബൈൽ ആപ്പും കാര്യക്ഷമമാക്കുകയും ചെയ്തു. അതിക്രമങ്ങളുണ്ടായാൽ അക്രമികളുടെ ചിത്രമുൾപ്പെടെയുള്ള വിവരങ്ങൾ നൽകാവുന്ന വിധത്തിൽ ബി.സി.പി. സുരക്ഷാ ആപ്പ് സേവനം ശക്തമാക്കിയിട്ടുണ്ട്.

എല്ലാവരും മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും അത്യാവശ്യഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തണമെന്നും സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു ആവശ്യപ്പെട്ടു.

ഹെൽപ്പ്ലൈൻ നമ്പറായ 100-ൽ വിളിച്ചാൽ ഉടൻതന്നെ പോലീസിന്റെ എസ്.എം.എസ്. ലഭിക്കുകയും 9 മിനിറ്റിനുള്ളിൽ പട്രോൾസംഘം സ്ഥലത്തെത്തുകയും ചെയ്യുമെന്ന് ഭാസ്കർ റാവു പറഞ്ഞു.

  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം

നഗരത്തിൽ സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കാനാവശ്യമായ കാര്യങ്ങൾ എന്തൊക്കെയെന്ന് കണ്ടെത്തി നടപ്പാക്കുകയാണ് പുതിയതായി രൂപവത്കരിച്ച പ്രത്യേകവിഭാഗം ചെയ്യേണ്ടത്.

സ്ത്രീകൾക്ക് സ്വയം പ്രതിരോധപരിശീലനം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഇവർ ചെയ്യും. അപ്രതീക്ഷിതമായി അതിക്രമംനേരിട്ടാൽ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ബോധവ്തകരിക്കും.

ഭീഷണിപ്പെടുത്താൻ വേണ്ടി സ്വകാര്യനിമിഷങ്ങൾ ചിത്രീകരിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഭാസ്കർ റാവു പറഞ്ഞു.

  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ

തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബെംഗളൂരു പോലീസ് സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക ശ്രദ്ധചെലുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
[masterslider id="10"]

Related posts