പ്രത്യേക ബസ് ലൈൻ പദ്ധതിയും നിംബസും വൻ ഹിറ്റ്;യാത്രക്കാരുടെ ഇടയിൽ നടത്തിയ ആദ്യ സർവേയുടെ ഫലം ഇങ്ങനെ.

ബെംഗളൂരു : ബിഎംടിസി ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ബസ് ലൈൻ പദ്ധതി വൻ വിജയകരമാണെന്ന് ആദ്യ സർവ്വേ ഫലം.

സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ബയപ്പനഹള്ളിവരെ ബിഎംടിസി ബസ്സുകൾക്ക് മാത്രമായി ഏർപ്പെടുത്തിയ പാതയിലൂടെ തിരക്കുള്ളപ്പോൾ യാത്രാസമയം ശരാശരി 7 മിനിറ്റ് കുറഞ്ഞതായി സിറ്റിസൺസ് ഫോർ ബെംഗളൂരു നടത്തിയ സർവ്വേയിൽ കണ്ടെത്തി.

വലിയ പണച്ചെലവില്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി, വലിയ മാറ്റം ഉണ്ടാക്കിയ ബസ് ലൈനിനെകുറിച്ച് യാത്രക്കാർക്ക് അഭിപ്രായങ്ങൾ ഇവയാണ്.

ഓഫീസിലേക്കും തിരികെയുമുള്ള യാത്രയിൽ ബസ് ലൈൻ വലിയ മാറ്റം ഉണ്ടാക്കിയതായി സർവ്വേയിൽ പങ്കെടുത്ത 55% പേർ അറിയിച്ചു.

കന്നഡയിലും ഇംഗ്ലീഷിലുമുള്ള കൂടുതൽ സൂചന ബോർഡുകൾ ആവശ്യമാണ്

തിരക്കേറിയ സമയങ്ങളിൽ 14 മിനിറ്റ് വരെ യാത്ര സമയത്തിൽ കുറവ് വരുന്നുണ്ട്.

75 ശതമാനം പേർ ബസ് ലൈൻ ഉപയോഗിക്കുന്നത് രാവിലെ ഓഫീസിലേക്ക് ഉള്ള യാത്രയ്ക്ക് വേണ്ടിയാണ്.

ബസ്സുകൾക്ക് മാത്രമുള്ള പാത എന്ന് മനസ്സിലാക്കാൻ നിലവിലെ സൂചന ബോർഡുകൾ അപര്യാപ്തമാണെന്ന് 74 ശതമാനം പേർ പറഞ്ഞു.

ബസ് സ്റ്റോപ്പുകളിൽ ബസ്സുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകേണ്ടതുണ്ട്.

ബസ് ലൈനിലെ അനധികൃത പാർക്കിംഗ് യാത്ര തടസ്സം ഉണ്ടാക്കുന്നുണ്ട്.

മറ്റു വാഹനങ്ങൾ ബസ് പാതയിലേക്ക് കടന്നുകയറുന്നത് പൂർണമായും നിയന്ത്രിക്കണം.

എന്നിവയാണ് സർവേയിൽ ഉയർന്നു വന്ന ഇനിയും നടപ്പിലാക്കാനുള്ള ആശയങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us