ഷൈലോക്കില്‍ മാസ് ലുക്കില്‍ മമ്മൂട്ടി; ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി നായകനായെത്തുന്ന ഷൈലോക്കിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. അജയ് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജാധിരാജ, മാസ്റ്റര്‍ പീസ്‌ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

കടുക്കനും, കൂളിംഗ്‌ ഗ്ലാസ്സും, വെള്ളി ചെയിനും പിന്നെ കറുത്ത ഷര്‍ട്ടും എല്ലാംകൂടി ഒരു മാസ്സ് ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടി.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

ഈ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. നവാഗതരായ അനീഷ്‌ ഹമീദിന്‍റെയും ബിബിന്‍ മോഹന്‍റെയുമാണ് തിരക്കഥ.

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ബൈജു, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ്‌ എന്നിവരും ചിത്രത്തില്‍ ഉണ്ട്.

പ്രധാന ലൊക്കേഷനുകള്‍ കൊച്ചിയും കോയമ്പത്തൂരുമാണ്. ചിത്രം ക്രിസ്മസിനാണ് തീയറ്ററിലെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts