വിദ്യർത്ഥി ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം;അമൃത എഞ്ചിനീയറിംങ് കോളേജിലെ പ്രിൻസിപ്പാൾ അടക്കം 10 പേർക്കെതിരെ കേസ്.

ബെംഗളൂരു : കസവനഹള്ളി അമൃത സ്കൂൾ ഓഫ് എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ പത്തു പേർക്കെതിരെ കേസ്. പ്രിൻസിപ്പൽ ധനരാജ് സ്വാമി, അധ്യാപകരായ എസ് ജി രാജേഷ്, പി ഭാസ്കർ ,രവികുമർ, പി കെ രമേശ് ,നിപുൺ കുമാർ ,എസ് ആർ മൂർത്തി, അമുദ, ബി വെങ്കടേഷ് ,എസ്.ആർ. നാഗരാജ്എന്നിവർക്കെതിരെയാണ് പരപ്പന അഗ്രരഹാര പോലീസ് കേസെടുത്തത്.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
ശ്രീ ഹർഷ

കഴിഞ്ഞ തിങ്കളാഴ്ചയാണ് വിജയവാഡ സ്വദേശിയും ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർത്ഥിയുമായ ശ്രീ ഹർഷ (22) കെട്ടിടത്തിന് ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത് .

അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് കാണിച്ച് പിതാവ് പരാതി നൽകിയത്. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഒരാഴ്ചയായി കോളേജ് അടച്ചിട്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts