ബെംഗളൂരു: കാലാവസ്ഥ പ്രവചനം നടത്തുന്നതിൽ കൃത്യതകൊണ്ട് ശ്രദ്ധേയനാണ് തമിഴ്നാട് വെതർമാൻ. വയനാട്ടിലും കൊടകിലും അടുത്ത രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരള, തമിഴ്നാട്, കർണാടക പ്രദേശങ്ങളിൽ അടുത്ത മൂന്നു ദിവസം യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
കർണാടകത്തിലെ ബെൽഗാമിലും കൃഷ്ണ നദീതടങ്ങളിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇതുണ്ടാക്കിയേക്കാവുന്ന നാശനഷ്ടങ്ങളും വെള്ളപ്പൊക്കവും വിവരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
https://m.facebook.com/tamilnaduweatherman/posts/2591449247749010

