മഴ അതിശക്തം, മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം, 8 മരണം, 21000 പേർ ദുരിതാശ്വാസ ക്യാമ്പിൽ, 6 ജില്ലകളിൽ റെഡ് അലർട്ട്..

ബെംഗളൂരു: ബെലഗാവി, വിജയപുര, ബാഗൽകോട്ട്, ഹുബ്ബള്ളി-ധാർവാഡ്, റായ്ച്ചൂരു തുടങ്ങിയ വടക്കൻ ജില്ലകളിൽ നാലുദിവസമായി കനത്തമഴ തുടരുകയാണ്. ഉത്തരകന്നഡ, കുടക്, ചിക്കമഗളൂരു എന്നിവിടങ്ങളിലും വൻ നാശനഷ്ടമാണുണ്ടായത്.

കൃഷ്ണനദിയിൽ ഒഴുക്കിൽപ്പെട്ട്‌ വിദ്യാർഥിയെ കാണാതായി. കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്. മഴക്കെടുതിയെത്തുടർന്ന് ബുധനാഴ്ചവരെ സംസ്ഥാനത്ത് എട്ടുപേരാണ് മരിച്ചത്.

നാലു ദിവസങ്ങളായി വിദ്യഭ്യാസസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ചിക്കമഗളൂരു, ശിവമോഗ, കുടക്, ഉഡുപ്പി ജില്ലകളിൽ വ്യാഴാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ ദക്ഷിണ കന്നഡ ജില്ലയിൽമാത്രം 100 മില്ലീമീറ്റർ മഴ പെയ്തു.

  അക്ഷയതൃതീയനാളിലും സ്വർണ്ണവിപണിയിൽ ഉണർവില്ല; ബെംഗളൂരുവിൽ ബുക്കിംഗിൽ 25 ശതമാനം ഇടിവ്

സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർമാർ സർക്കാരിന് കൈമാറി. വിവിധ ജില്ലകളിലായി 21,000 പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. മഹാരാഷ്ട്രയിലും മഴ രൂക്ഷമായതോടെ കൃഷ്ണനദി കരകവിഞ്ഞ് ഒഴുകുകയാണ്.

അൽമാട്ടി അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ വർധിച്ചു. അണക്കെട്ടുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകി. സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേനകളുടെയും അഗ്നിരക്ഷാസേനകളുടെയും യൂണിറ്റുകൾ വിവിധ ജില്ലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി

ജില്ലാ ആസ്ഥാനങ്ങളോട് ചേർന്ന് മുഴുവൻസമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us