എയർഏഷ്യ വിമാനത്തിൽ വ്യാജബോംബ് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തിലെ ഓഫീസിലേക്കാണ് സന്ദേശമെത്തിയത്!!

ബെംഗളൂരു: എയർഏഷ്യ വിമാനത്തിൽ വ്യാജബോംബ് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തിലെ ഓഫീസിലേക്കാണ് സന്ദേശമെത്തിയത്!! ബംഗാളിലെ ബഗ്‌ദോഗ്രയ്ക്കും കൊൽക്കത്തയ്ക്കുമിടയിൽ സർവീസ് നടത്തുന്ന എയർഏഷ്യ വിമാനം അപകടത്തിലാണെന്ന് വ്യാജബോംബ് ഭീഷണി പരിഭ്രാന്തിക്കിടയാക്കി.

ഇതേത്തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ ഒരുമണിക്കൂറോളം ജാഗ്രതാ നിർദേശം നൽകി. ഭീഷണിസന്ദേശമെത്തിയപ്പോൾ വിമാനം ബഗ്‌ദോഗ്രയിൽനിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ടിരുന്നു. അതിനാൽ കൊൽക്കത്ത വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷയൊരുക്കി അടിയന്തര ലാൻഡിങ്ങിന് സൗകര്യം ഏർപ്പെടുത്തി.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

ഭീഷണിയെത്തുടർന്ന് ബോംബ് സ്‌ക്വാഡും അഗ്നിരക്ഷാസേനയും റൺവേയിലെത്തി. എന്നാൽ, അന്വേഷണത്തിൽ വ്യാജഭീഷണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ജീവനക്കാരുൾപ്പെടെ 187 പേർ വിമാനത്തിലുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts