രാജരാജേശ്വരിനഗർ എംഎൽഎ മുനിരത്നയുടെ വീടിന് സമീപം വൻ സ്ഫോടനം;ഒരാൾ മരിച്ചു.

ബെംഗളൂരു : രാജരാജേശ്വരി നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ മുനി രത്നയുടെ വീടിനു സമീപം ഉണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു.

എംഎൽഎയുടെ വീട്ടുവേലക്കാരനായി ജോലി ചെയ്തിരുന്ന വെങ്കിടേഷ് ആണ് മരിച്ചത്, അയാൾ വീടിന് പുറത്ത് മൊബൈലിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു  എന്നാണ് വിവരം.

11 ബി ക്രോസ് വയലിക്കാവിലെ മുനിരത്നയുടെ വസതിക്ക് സമീപം രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്.

തനിക്ക് അറിയാവുന്ന വ്യക്തിയാണ് മരണപ്പെട്ടത് എന്നും കുടുംബാംഗങ്ങളിൽ നിന്നും സംഭവം അറിഞ്ഞ ഉടനെ താൻ തന്നെയാണ് പോലീസിനെ അറിയിച്ചതെന്നും എം എൽ എ അറിയിച്ചു.

  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്

അതേ സമയം ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എംഎൽഎയുടെ കാർ പാർക്കിംഗ് സ്ഥലത്ത് ചില രാസവസ്തുക്കൾ ഉപയോഗിക്കുകയും അത് സ്ഫോടനത്തിൽ കലാശിക്കുകയുമായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് മുനിരത്ന.

അതേ സമയം സ്ഥലത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു, ഫോറൻസിക് വിദഗ്ദരും പരിശോധന നടത്തി.

സുരക്ഷിതത്വം കുറവിന്റെ കാര്യത്തിൽ കുപ്രസിദ്ധി ആർജിച്ചു കൊണ്ടിരിക്കുകയാണ് കന്നഡ സിനിമാ മേഖല. രണ്ട് വർഷം മുൻപ് ഉദയ് ,അനിൽ എന്നു പേരുള്ള 2 നടൻമാർ ദുനിയാവിജയ് നായകനായ സിനിമാ ചിത്രീകണത്തിനിടയിൽ തടാകത്തിൽ മുങ്ങി മരിച്ചിരുന്നു. ഈ വർഷം ചിരഞ്ജീവി സർജ നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരു അമ്മയും മകളും മരണപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍
[masterslider id="10"]

Related posts

Click Here to Follow Us