സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് വീണ്ടും കോൺഗ്രസ് നേതാക്കൾ!!

ബെംഗളൂരു: സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് വീണ്ടും കോൺഗ്രസ് നേതാക്കൾ. മുതിർന്ന നേതാക്കളും എം.എൽ.എ.മാരുമായ ഡി. സുധാകർ, എസ്.ടി. സോമശേഖർ എന്നിവരാണ് സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്.

മന്ത്രിമാരായ എം.ബി. പാട്ടീൽ, ഡി.കെ. ശിവകുമാർ എന്നിവർ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന ആവശ്യത്തെ പരസ്യമായി പിന്തുണച്ചു. മുതിർന്ന നേതാവ് രമേശ് ജാർക്കിഹോളി നടത്തുന്ന വിഭാഗീയനീക്കത്തിനിടെയാണ് സിദ്ധരാമയ്യപക്ഷത്തെ നേതാക്കൾ പുതിയ ആവശ്യവുമായി രംഗത്തെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തിനുശേഷം ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തീരുമാനം.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

“സിദ്ധരാമയ്യയുടെ ഭരണത്തിൽ നല്ല കാര്യങ്ങൾ ഏറെ നടപ്പാക്കി. ജനങ്ങൾ ഇപ്പോൾ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്” -ആഭ്യന്തരമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. “ലോക്സഭാ തിരഞ്ഞെടുപ്പുഫലം വരുന്നതോടെ ദേശീയരാഷ്ട്രീയത്തിൽ മാറ്റമുണ്ടാകും. ഇതിനനുസരിച്ച് സംസ്ഥാനത്തും മാറ്റമുണ്ടാകും. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്” -സുധാകർ പറഞ്ഞു.

സിദ്ധരാമയ്യപക്ഷത്തെ എം.എൽ.എ.മാരുടെ യോഗം എസ്.ടി. സോമശേഖർ വിളിച്ചിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം ഇടപ്പെട്ടതിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. തിരഞ്ഞെടുപ്പുഫലം വരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts