തൊഴിലന്വേഷകരിൽ 80 ശതമാനം പേർക്കും താത്പര്യം രാഷ്ട്രീയമേഖലയിൽ!!

ബെംഗളൂരു: തൊഴിലന്വേഷകരിൽ 80 ശതമാനം പേർക്കും രാഷ്ട്രീയമേഖലയിൽ താത്പര്യമെന്ന് റിപ്പോർട്ട്. രാഷ്ട്രീയ നിരീക്ഷകരായോ സാമൂഹിക പ്രവർത്തകരായോ രാഷ്ട്രീയ മാധ്യമപ്രവർത്തകരായോ ജോലിചെയ്യാൻ ഇവർ താത്പര്യപ്പെടുന്നെന്നും തൊഴിൽ വെബ്സൈറ്റായ ‘ഇൻഡീഡ്’ നടത്തിയ സർവേയിൽ കണ്ടെത്തി.

മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകർക്ക് മികച്ച നേതൃപാടവവും പ്രശ്നപരിഹാരത്തിനുമുള്ള കഴിവുമാണ് വേണ്ടതെന്നാണ് 53 ശതമാനംപേർ കരുതുന്നത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട മേഖലകളിൽ തൊഴിലെടുക്കാൻ സ്ത്രീകളെക്കാൾ (12 ശതമാനം) താത്പര്യം പുരുഷന്മാർക്കാണ് (21 ശതമാനം).

  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് 22 മുതൽ 36 വരെ പ്രായമുള്ള 1201 പേർക്കിടയിൽ ‘ഇൻഡീഡ്’ സർവേ നടത്തിയത്. രാഷ്ട്രീയമേഖലയിലെ ജോലിയിൽ തിളങ്ങാൻ പ്രസംഗമിടുക്കും വിഷയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവുമാണ് വേണ്ടതെന്ന് സർവേയിൽ പങ്കെടുത്ത 59 ശതമാനം പേർ വിശ്വസിക്കുന്നു.

മുൻതലമുറകളെ അപേക്ഷിച്ച് സമൂഹത്തെ സഹായിക്കാനുള്ള ഉപാധിയെന്നോണമാണ് ഇന്നത്തെ തലമുറ സർക്കാരിനെ കാണുന്നതെന്ന് ഇൻഡീഡ് മാനേജിങ് ഡയറക്ടർ ശശികുമാർ പറഞ്ഞു. 24 ശതമാനംപേർ മുഖ്യധാരാ രാഷ്ട്രീയത്തോടു താത്പര്യം പ്രകടിപ്പിച്ചു. 21 ശതമാനം പേർക്ക് നിരീക്ഷണമുൾപ്പെടെയുള്ള രാഷ്ട്രീയാനുബന്ധ മേഖലകളിൽ പണിയെടുക്കാനാണ്‌ താത്പര്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us