റെയിൽവേ അവഗണനയ്ക്കെതിരേ ബനാസവാടി സ്റ്റേഷനിൽ ഒപ്പു ശേഖരണം ആരംഭിച്ചു.

ബെംഗളൂരു: മലയാളികളോടുള്ള റെയിൽവേ അവഗണനയ്ക്കെതിരേ ബനാസവാടി റയിൽവേ സ്റ്റേഷനിൽ ഒപ്പു ശേഖരണം ആരംഭിച്ചു. കേരള സമാജത്തിന്റെ നേതൃത്ത്വത്തിലാണ് ഒപ്പു ശേഖരണം ആരംഭിച്ചത്. അമ്പതിനായിരം പേരുടെ ഒപ്പുശേഖരണം നടത്താനാണ് ലക്ഷ്യമിടുന്നത്.

വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് സിറ്റി സ്റ്റേഷനിൽ ധർണ നടത്തും. സമാധാനപരമായി സമരം നടത്താനാണ് തീരുമാനമെന്ന് കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ അറിയിച്ചു.

യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക്‌ മാറ്റിയതിൽ മലയാളിസംഘടനാഭാരവാഹികളായ ഹരി നായരുടെയും ജീവൻ രാജിന്റെയും നേതൃത്വത്തിൽ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റിയുടെ ബെംഗളൂരു സോണൽ കമ്മിറ്റി ഇൻചാർജായ ഗംഗരാജുമായി കൂടിക്കാഴ്ച നടത്തി. മലയാളികൾ നേരിടുന്ന യാത്രാദുരിതത്തെ കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. വെള്ളിയാഴ്ച നടക്കുന്ന റെയിൽവേ യോഗത്തിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ

യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് റെയിൽവേ അടിയന്തരമായി പരിഹാരം കാണണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള, ബെംഗളൂരു മേഖലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധ മലയാളി സംഘടനകൾ നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് ജമാഅത്ത് പിന്തുണ പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ
[masterslider id="10"]

Related posts