ബെം​ഗളുരുവിൽ ഒല ടാക്സികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല ?; ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതിയുടെ ട്വീറ്റ്, സ്ത്രീ സുരക്ഷ പേരിൽ മാത്രം; വഴി നന്നായി അറിയാവുന്നത് കൊണ്ട് മാത്രം കഷ്ട്ടിച്ച് രക്ഷപ്പെട്ട് യുവതി

ബെം​ഗളുരു: ഒല വെബ് ടാക്സിയിലെ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതി. ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

മുംബൈയിലെ സ്വകാര്യ കമ്പനി സ്ഥാപക ആകാംക്ഷ ഹസാരിയാണ് കഴിഞ്ഞ ദിവസം ബെം​ഗളുരു എയർപോർട്ടിലേക്ക് പോയ അനുഭവം പങ്ക് വച്ചത്.

രാത്രി 11.30 ന് കാറിൽ കയറിയ ആകാംക്ഷക്ക് . ടോൾ റോഡിലൂടെയാണ് പോകേണ്ടിയിരുന്നത് , എന്നാൽ ഒല ഡ്രൈവർ വിജനവും ഇടുങ്ങിയതുമായ വഴിയിലൂടെ കൊണ്ടുപോകുകയായിരുന്നു, വഴി കൃത്യമായി അറിയാവുന്നതിനാൽ ഡ്രൈവറോട് ടോൾ റോഡിലൂടെ പോകാൻ ആവശ്യപ്പെടുകയായിരുന്നു, എന്നാൽ ക്ഷുഭിതനായ ഡ്രൈവർ രാത്രി വഴിയിലിറക്കി വിടാൻ ശ്രമിക്കുകയായിരുന്നു, എമർജൻസി ബട്ടൺ അമർത്തി ഒലയിൽ അറിയിക്കുകയായിരുന്നു.

  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം

ഏറെ സമയത്തിന് ശേഷം മാത്രമാണ് ഒല കമ്പനി തിരിച്ച് വിളിക്കുകയും ഡ്രൈവറോട് ടോൾ റോഡിലൂടെ പോകാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാൽ അൽപ്പ സമയത്തിന് ശേഷം ഡ്രൈവർ വീണ്ടും വിജനമായ പാതയിലൂടെ വണ്ടി കൊണ്ടുപോകുകയായിരുന്നു, തുടർച്ചായായി എമർജൻസി ബട്ടൺ അമർത്തി ഒല അധികൃതരെ ബന്ധപ്പെട്ട യുവതി കഷ്ട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുട്ട കള്ളനെ തേടി വീട്ടുകാർ; ഒടുവിൽ 'ബുദ്ധിമാനായ' പ്രതിയെ കൈയോടെ പിടികൂടി ബെംഗളൂരുവിലെ കൊച്ചു മിടുക്കി
[masterslider id="10"]

Related posts

Click Here to Follow Us